ന്യൂഡൽഹി: ദേശീയ എക്സിക്യൂട്ടീവ് സമിതി യോഗത്തിെൻറ രണ്ടാം ദിനം പ്രതിപക്ഷത്തെ വിമർശിച്ച് ബി.ജെ.പി. പ്രതിപക്ഷത്തിന് നേതൃത്വമോ ആദർശമോ യുദ്ധ നീതിയോ ഇല്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ആരോപിച്ചു.
മോദി സർക്കാർ 2022 വരെ അധികാരത്തിൽ തുടരുമെന്നത് ഉറപ്പാണ്. സർക്കാർ നയങ്ങളിൽ നിന്ന് തന്നെ അക്കാര്യം വ്യക്തമാണ്. പ്രധാനമന്ത്രിക്ക് കാഴ്ചപ്പാടും അത്യുത്സാഹവും ഭാവനയുമുള്ളതിനാലാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിലേറി നാലു വർഷമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേറ്റിങ്ങിൽ 70ശതമാനം തന്നെയാണ്. ജനങ്ങളോട് അദ്ദേഹം നേരിട്ട് സംസാരിക്കുന്നതിനാലാണ് ഇതെന്നും ജാവദേക്കർ പറഞ്ഞു.
പ്രതിപക്ഷം നെഗറ്റീവ് പൊളിറ്റിക്സ് ആണ് കളിക്കുന്നത്. നിരാശ ബാധിച്ച അവരുടെ ഒേരയൊരു ലക്ഷ്യം മോദിെയ തടയുക എന്നതാണെന്നും ജാവദേക്കർ പറഞ്ഞു. 2019 െല തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിക്കാമെന്നത് പകൽ സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.