`മോദിക്കെതിരെ ഒറ്റക്കെട്ടായി'; പതിനെട്ടടവും പയറ്റാനൊരുങ്ങി പ്രതിപക്ഷം, അടുത്ത യോഗം ഷിംലയിൽ

പട്ന: മോദിക്കെതിരെ ഒറ്റക്കെട്ടായി പോരാടാനുറച്ച് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗം അവസാനിച്ചു. ഇതി​െൻ റ തുടർച്ചയായി വിശാലയമായ യോഗം അടുത്ത വർഷം ജൂലൈ രണ്ടാം വാരം ഷിംലയിൽ നടക്കും. യോഗത്തിൽ ക്രിയാത്മക ചർച്ചകൾ നടന്നെന്ന് നേതാക്കൾ അറിയിച്ചു. പ്രതിപക്ഷ പാർട്ടികളുടെ യോഗം ഫലപ്രദമായിരുന്നുവെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. പട്‌നയിലെ നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ നടന്ന യോഗത്തിൽ 14 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. ഇന്ന് നടന്ന യോഗം നാല് മണിക്കൂർ നീണ്ടു നിന്നു. ജൂലൈ 10 അല്ലെങ്കിൽ 12-ന് ആയിരിക്കും അടുത്ത മീറ്റിങ് നടക്കുകയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ സ്വീകരിക്കേണ്ട തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഒന്നിച്ച് പോരാടുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.

സംസ്ഥാന തലത്തിൽ ബി.ജെ.പിക്കെതിരെ പ്രത്യേക തന്ത്രങ്ങൾ ആവിഷ്‍കരിക്കാൻ തീരുമാനിച്ചു. രാജ്യത്തെ ബി.ജെ.പി അക്രമിക്കുകയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബി.ജെ.പിയുടെ ഏകാധിപത്യത്തിനെതിരെ ഒന്നിച്ച് പേരാടുമെന്ന് മമത ബാനർജി. അടുത്തയോഗം ഖാർഗെ നയിക്കുമെന്നും ഇന്നുണ്ടായത് ഗുണകരമായ ചർച്ചയെന്നും നിതീഷ് കുമാർ അറിയിച്ചു. 

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ മുന്നണി രൂപവൽകരിക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കാൻ പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കൾ പട്‌നയിൽ ഒത്തുകൂടിയത്. ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറും ആർ.ജെ.ഡി ഡെപ്യൂട്ടി തേജസ്വി യാദവുമാണ് യോഗത്തിന് ആതിഥേയത്വം വഹിച്ചത്.

രാജ്യത്തെ 140 കോടി ജനങ്ങളുടെ സുരക്ഷയ്ക്കായാണ് പ്രതിപക്ഷ യോഗം ചേർന്നതെന്ന് ജൻ അധികാര് പാർട്ടി (ജെ.എ.പി) നേതാവ് പപ്പു യാദവ് പറഞ്ഞു. നിതീഷ് കുമാർ (ജെഡിയു), മല്ലികാർജുൻ ഖാർഗെ (ഐഎൻസി), രാഹുൽ ഗാന്ധി (ഐഎൻസി),മമത ബാനർജി (എഐടിസി), എംകെ സ്റ്റാലിൻ (ഡിഎംകെ), അരവിന്ദ് കെജ്രിവാൾ (എഎപി), ഹേമന്ത് സോറൻ (ജെഎംഎം), ഉദ്ധവ് താക്കറെ (എസ്എസ്-യുബിടി), ശരദ് പവാർ (എൻസിപി), ലാലു പ്രസാദ് യാദവ് (ആർജെഡി), ഭഗവന്ത് മാൻ (എഎപി), അഖിലേഷ് യാദവ് (എസ്പി), സീതാറാം യെച്ചൂരി (സിപിഐഎം), കെസി വേണുഗോപാൽ (ഐഎൻസി), സുപ്രിയ സുലെ (എൻസിപി) ), മനോജ് ഝാ (ആർജെഡി), ഫിർഹാദ് ഹക്കിം (എഐടിസി), പ്രഫുൽ പട്ടേൽ (എൻസിപി), രാഘവ് ഛദ്ദ (എഎപി), സഞ്ജയ് സിംഗ് (എഎപി), സഞ്ജയ് റാവത്ത് (എസ്എസ്-യുബിടി), ലാലൻ സിംഗ് ( ജെഡിയു) , സഞ്ജയ് ഝാ (ആർജെഡി), ഒമർ അബ്ദുള്ള (എൻസി), ടി ആർ ബാലു (ഡിഎംകെ), മെഹബൂബ മുഫ്തി (പിഡിപി), ദിപങ്കർ ഭട്ടാചാര്യ (സിപിഐഎംഎൽ), തേജസ്വി യാദവ് (ആർജെഡി), അഭിഷേക് ബാനർജി (എഐടിസി), ആദിത്യ താക്കറെ (എസ്എസ്-യുബിടി), ഡി രാജ (സിപിഐ) എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

Tags:    
News Summary - Opposition is united against Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.