ന്യൂഡൽഹി: നോട്ട് നിരോധനം നടപ്പാക്കിയതിെൻറ കെടുതികൾ ഒരു വർഷം പിന്നിടുന്ന നവംബർ എട്ടിന് കരിദിനം ആചരിക്കാൻ വിവിധ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. കഴിഞ്ഞ നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 രൂപ,1000 രൂപ നോട്ടുകൾ അസാധുവാക്കിയത്. അത് സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധിയും ജനങ്ങൾ അനുഭവിച്ച പ്രയാസങ്ങളും ഏറെയാണെന്ന് കോൺഗ്രസിെൻറ രാജ്യസഭ നേതാവ് ഗുലാം നബി ആസാദ്, തൃണമൂൽ കോൺഗ്രസ് നേതാവ് ഡറിക് ഒബ്രിയൻ, ജനതാദൾ-യു നേതാവ് ശരദ് യാദവ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
18 പ്രതിപക്ഷ പാർട്ടികളുടെ ഏകോപന സമിതി യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. കോൺഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് പാർട്ടി രണ്ടു ചേരിയായി നിൽക്കേ, ഇൗ യോഗത്തിൽ സി.പി.എമ്മിനെ പ്രതിനിധാനംചെയ്ത് ആരും പെങ്കടുത്തില്ല.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ഒരു തീരുമാനം 135 തവണ തിരുത്തേണ്ടിവന്നത് നോട്ട് നിരോധനത്തിെൻറ കാര്യത്തിൽ മാത്രമാണെന്ന് ഗുലാംനബി വാർത്തസമ്മേളനത്തിൽ പറഞ്ഞു. തികച്ചും ആസൂത്രണമില്ലാതെ നടപ്പാക്കിയതാണ് നോട്ട് നിരോധനമെന്ന് ഇതിൽനിന്ന് വ്യക്തമാവും. നോട്ട് നിരോധനം വലിയൊരു കുംഭകോണമാണെന്ന് ഡറിക് ഒബ്രിയൻ ആരോപിച്ചു.
തിങ്കളാഴ്ച നടന്ന പ്രതിപക്ഷ പാർട്ടികളുടെ ഏകോപന സമിതി യോഗത്തിൽ കനിമൊഴി (ഡി.എം.കെ), ഡി. രാജ (സി.പി.െഎ), സതീഷ് മിശ്ര (ബി.എസ്.പി) എന്നിവരും പെങ്കടുത്തു. ഒാരോ സംസ്ഥാനങ്ങളിലും കരിദിനാചരണം നടക്കും. പാർലമെൻറ് സമ്മേളന കാലമല്ലാത്തതിനാൽ ദേശീയതലത്തിൽ പൊതുപരിപാടി ഉണ്ടാവില്ല. ഇൗ മാസാവസാനം മുതൽ ഇടതു പാർട്ടികൾ നോട്ട് അസാധുവാക്കൽ വാർഷിക പ്രതിഷേധാചരണം നടത്തുമെന്ന് സി.പി.െഎ നേതാവ് ഡി. രാജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.