നാഗ്പൂർ: ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇൻഡ്യ സഖ്യത്തിലെ മുതിർന്ന നേതാവ് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചിരുന്നതായി നിതിൻ ഗഡ്കരി. എന്നാൽ ജീവിതത്തിൽ അങ്ങനെയൊരു ലക്ഷ്യമില്ലാത്തതിനാൽ വാഗ്ദാനം നിരസിച്ചുവെന്നും നാഗ്പൂരിൽ ഗഡ്കരി വെളിപ്പെടുത്തി. ഒരു പദവിക്കും വേണ്ടി തന്റെ ആദർശങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും ഗഡ്കരി വ്യക്തമാക്കി.
'പ്രധാനമന്ത്രിയാവുക എന്നത് എന്റെ ജീവിത ലക്ഷ്യമല്ല. അതിനാൽ എന്തിന് ഞാൻ നിങ്ങളുടെ പിന്തുണ സ്വീകരിക്കണമെന്ന് ഞാൻ പ്രതിപക്ഷ സഖ്യത്തിലെ ആ നേതാവിനോട് ചോദിച്ചു. ഒരു ആശയവും ചിന്താരീതിയും പിന്തുടരുന്ന വ്യക്തിയാണ് ഞാൻ. സ്വപ്നം പോലും കാണാത്തതെല്ലാം പാർട്ടി തന്നു. ഒരു വാഗ്ദാനത്തിലും ഞാൻ വീഴില്ല.''-എന്നാണ് മറുപടി നൽകിയതെന്നും ഗഡ്കരി പറഞ്ഞു.
അതേസമയം, പ്രതിപക്ഷ സഖ്യത്തിലെ ഏത് നേതാവ് വാഗ്ദാനം നൽകിയതെന്ന് ഗഡ്കരി തുറന്നുപറഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.