ന്യൂഡൽഹി: ഏറ്റവും കൂടുതൽ എം.പിമാരെ ലോക്സഭയിൽ എത്തിക്കുന്ന യു.പിയിൽ പൊതുതെരഞ്ഞടുപ്പിൽ ബി.ജെ.പിക്കെതിരെ വിശാല സഖ്യത്തിന് വിവിധ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ പൊതുധാരണ. മായാവതി നയിക്കുന്ന ബി.എസ്.പി, അഖിലേഷ് യാദവിെൻറ സമാജ്വാദി പാർട്ടി, കോൺഗ്രസ്, അജിത്സിങ്ങിെൻറ ആർ.എൽ.ഡി എന്നിവയാണ് പൊതുധാരണ രൂപപ്പെടുത്തിയത്. സംസ്ഥാനത്തെ 80 സീറ്റുകൾ പങ്കിടുന്നതിെൻറ വിശദാംശങ്ങൾ വൈകാതെ പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്.
യു.പിയിലെ രാഷ്ട്രീയ ചിത്രം ദേശീയതലത്തിൽ തന്നെ പൊതുതെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പര്യാപ്തമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെപിക്ക് 71 സീറ്റ് കിട്ടിയത് യു.പിയിൽ നിന്നാണ്. ബി.ജെ.പിക്കെതിരെ യു.പിയിൽ പ്രതിപക്ഷം ഒന്നിച്ചുനിന്നാൽ അത് ദേശീയതലത്തിൽ തന്നെ സഖ്യങ്ങൾ സൃഷ്ടിക്കുന്നതിന് ബി.ജെ.പിക്ക് പ്രയാസമുണ്ടാക്കും. പ്രതിപക്ഷത്തിന് വിവിധ സംസ്ഥാനങ്ങളിൽ കൂട്ടായ്മ രൂപപ്പെടുത്തുന്നതിന് യു.പി മാതൃകയാവും.
ബി.എസ്.പിയും സമാജ്വാദി പാർട്ടിയുമായി ധാരണ പ്രകാരം, അജിത്സിങ്ങിെൻറ ആർ.എൽ.ഡിക്ക് വേണ്ട സീറ്റുകൾ എസ്.പിയുടെ ക്വോട്ടയിൽനിന്ന് നൽകും. എസ്.പിക്ക് 32ഉം ആർ.എൽ.ഡിക്ക് മൂന്നും സീറ്റ് എന്നാണ് നിലവിലെ ചർച്ച. പത്തു വരെ സീറ്റ് കോൺഗ്രസിന്. 35 സീറ്റ് ബി.എസ്.പിക്ക്. പൊതുതെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രമാണെന്നിരിക്കേ, ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യനീക്കങ്ങൾക്ക് മറ്റിടങ്ങളിലും ഗതിവേഗം വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.