ഹരിദ്വാർ: രാജ്യത്തെ ഭൂരിപക്ഷത്തിെൻറ വിശ്വാസവുമായി ബന്ധപ്പെട്ടതായതിനാൽ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തെ എതിർക്കാൻ പ്രതിപക്ഷത്തിനാവില്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. രാമക്ഷേത്ര നിർമാണ വിഷയത്തിൽ ആർ.എസ്.എസും ബി.ജെ.പിയും ഉറച്ചുതന്നെയാണെങ്കിലും ചില കാര്യങ്ങൾ സമയമെടുത്തുമാത്രമേ ചെയ്യാനാവൂ എന്നും സർക്കാറുകൾക്ക് ഇക്കാര്യത്തിൽ പരിമിതികളുണ്ടെങ്കിലും സന്യാസിമാർക്ക് അതില്ലെന്നും അവർക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാനാവുമെന്നും ഭാഗവത് കൂട്ടിച്ചേർത്തു.
ഹരിദ്വാറിലെ പതഞ്ജലി യോഗപീഠത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാർക്കും പണക്കാർക്കും ചെയ്യാൻ കഴിയാത്തത് സന്യാസിമാർക്ക് ചെയ്യാൻ കഴിയുമെന്ന് ചടങ്ങിൽ പെങ്കടുത്ത രാംദേവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.