അഗർതല: വെസ്റ്റ് ത്രിപുര ലോക്സഭ മണ്ഡലത്തിൽ വീണ്ടും പോളിങ് നടത്തണമെന്ന് പ്രത ിപക്ഷം. ഏപ്രിൽ 11ന് നടന്ന ആദ്യഘട്ട തെരെഞ്ഞടുപ്പിൽ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി വൻ തോതിൽ കൃത്രിമം കാണിച്ചുവെന്നാണ് കോൺഗ്രസും സി.പി.എമ്മും ആരോപിക്കുന്നത്.
മണ്ഡല ത്തിലെ 1679 ബൂത്തുകളിൽ 846ലും അട്ടിമറി നടന്നുവത്രെ. ബൂത്തുകളിലെ സി.സി.ടി.വി കാമറ ഓഫ് ചെയ്യുകയും വോട്ടർമാരെ ആട്ടിയോടിച്ച് വ്യാപകമായി കള്ളവോട്ട് ചെയ്യുകയുമായിരുന്നുവെന്ന് സി.പി.എം സംസ്ഥാന െസക്രട്ടറി ഗൗതം ദാസ് പറഞ്ഞു. മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷൻ ഇതിന് സന്നദ്ധമാകുന്നില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് പ്രദ്യുത് കിഷോർ ദേബ് ബർമൻ അറിയിച്ചു.
സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രാഥമിക പരിശോധന നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ എസ്. തരണികാന്തി ക്രമക്കേട് നടന്നിരിക്കാമെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ, ഒരുതരത്തിലുള്ള ക്രമക്കേടും നടന്നിട്ടില്ലെന്നാണ് ബി.ജെ.പി വക്താവ് നബേന്ദു ഭട്ടാചാര്യയുടെ വാദം. ഈസ്റ്റ് ത്രിപുരയിൽ ഏപ്രിൽ 18ന് തീരുമാനിച്ചിരുന്ന വോട്ടെടുപ്പ് സംസ്ഥാനത്തെ മോശമായ ക്രമസമാധാനനില പരിഗണിച്ച് 23ലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.