സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം മത്സരിക്കുമെന്ന് സൂചന

ന്യൂഡൽഹി: ഡെപ്യൂട്ടി സ്പീക്കർ പദവി നൽകിയില്ലെങ്കിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം മത്സരിക്കുമെന്ന് സൂചന. ഇൻഡ്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 18ാം ലോക്സഭയുടെ ആദ്യസമ്മേളനം തുടങ്ങാനിരിക്കെയാണ് പ്രതിപക്ഷ നീക്കം. ബി.ജെ.പി നേതാവ് ​ഓം ബിർളയായിരുന്നു 17ാം ലോക്സഭയിൽ സ്പീക്കർ. ഡെപ്യൂട്ടി സ്പീക്കർ പദവി ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.

ജൂൺ 24 മുതൽ 18ാം ലോക്സഭയുടെ ആദ്യ സമ്മേളനം തുടങ്ങുമെന്നാണ് അറിയിപ്പ്. ജൂൺ 26നാണ് സ്പീക്കർ തെരഞ്ഞെടുപ്പുള്ള നടപടികൾ തുടങ്ങുക. ലോക്സഭയിലെ നടപടികൾ നിയന്ത്രിക്കുന്നത് സ്പീക്കറാണ്. സ്പീക്കറുടെ അഭാവത്തിൽ ഡെപ്യൂട്ടി സ്പീക്കറാണ് ലോക്സഭയിലെ നടപടികൾ നിയന്ത്രിക്കുക.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് വീണ്ടും അധികാരത്തിലെത്താൻ കഴിഞ്ഞുവെങ്കിലും കഴിഞ്ഞ വർഷത്തെ നേട്ടം ആവർത്തിക്കാനായില്ല. കഴിഞ്ഞവർഷം ബി.ജെ.പി ഒറ്റക്ക് തന്നെ ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ, ഇക്കുറി 233 സീറ്റുകൾ നേടി പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി കരുത്ത് കാട്ടുകയായിരുന്നു.

18ാം ലോക്സഭയുടെ ആദ്യസമ്മേളനം ജൂൺ 24ന് തുടങ്ങുമെന്നാണ് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജ്ജു അറിയിച്ചിരിക്കുന്നത്. ജൂലൈ മൂന്നിനായിരിക്കും സമ്മേളനം അവസാനിക്കുക. പുതിയ എം.പിമാരുടെ സത്യപ്രതിജ്ഞയും സ്പീക്കർ തെരഞ്ഞെടുപ്പാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട. അതേസമയം, സമ്പൂർണ്ണ കേന്ദ്രബജറ്റ് സംബന്ധിച്ച് പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.

Tags:    
News Summary - Opposition to contest for Speaker, if denied Deputy Speaker post: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.