പട്ന:ഖണ്ഡിക 370 പ്രകാരം ജമ്മുകശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി തിരികെ കൊണ്ടു വരാനാണ് പ്രതിപക്ഷത്തിെൻറ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിൽ ആദ്യ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുേമ്പാഴാണ് മോദിയുടെ പരാമർശം.
എല്ലാവരും ഖണ്ഡിക 370 റദ്ദാക്കുന്നതിനാണ് കാത്തിരുന്നത്. എന്നാൽ, അധികാരത്തിലെത്തിയാൽ അത് പുനഃസ്ഥാപിക്കുമെന്നാണ് ഇവർ പറയുന്നത്. ഇത്തരം പ്രസ്താവനകൾ നടത്തി ബിഹാറിൽ വോട്ട് തേടാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു. ഇത് ബിഹാറിനെ അപമാനിക്കുന്നതിന് തുല്യമാണ്. രാജ്യത്തെ സംരക്ഷിക്കാനായി നിരവധി മക്കളെ അതിർത്തിയിലേക്ക് പറഞ്ഞുവിട്ട സംസ്ഥാനമാണ് ബിഹാർ. ഗാൽവൻ താഴ്വരിയിൽ ബിഹാറിൽ നിന്നുള്ള ജവാൻമാരും വീരമൃത്യു വരിച്ചിട്ടുണ്ട്. അവരുടെ ഓർമകൾക്ക് മുന്നിൽ ശിരസ് കുനിക്കുകയാണെന്നും മോദി പറഞ്ഞു.
ബിഹാറിലെ ജനങ്ങൾ കോവിഡിനെതിരെ നടത്തിയ പോരാട്ടത്തെ പ്രശംസിക്കുന്നു. ഇതിൽ സംസ്ഥാന സർക്കാറും കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. കർഷകരെ ചൂഷണം ചെയ്യുന്ന മധ്യവർത്തികളെയാണ് പ്രതിപക്ഷം പിന്തുണക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.