പത്തോ അതിൽ കൂടുതലോ പേർ ജോലിചെയ്യുന്ന എല്ലാ തൊഴിലിടങ്ങളിലും ലൈംഗികപീഡന പരാതി സമിതി നിർബന്ധം

ന്യൂഡൽഹി: പത്തോ അതിൽ കൂടുതലോ പേർ ജോലിചെയ്യുന്ന എല്ലാ തൊഴിലിടങ്ങളിലും ലൈംഗികപീഡന പരാതി സ്വീകരിക്കുന്നതിനുള്ള ആഭ്യന്തര സമിതിയുണ്ടാക്കണം.

ഇതിന് പൊതു-സ്വകാര്യ സ്ഥാപനമെന്ന വ്യത്യാസമില്ല. ലോക്സഭയിൽ കേന്ദ്ര തൊഴിൽമന്ത്രി ഭൂപീന്ദർ യാദവ് അറിയിച്ചതാണ് ഇക്കാര്യം. തൊഴിൽപദവി പരിഗണിക്കാതെ സുരക്ഷിതമായി സ്ത്രീകൾക്ക് തൊഴിലെടുക്കാനുള്ള അവസരം ഉറപ്പാക്കാനാണ് സർക്കാർ 2013ലെ തൊഴിലിട ലൈംഗിക പീഡന നിരോധന നിയമം കൊണ്ടുവന്നതെന്നും മന്ത്രി വ്യക്തമാക്കി.

പത്തിൽ കുറവുപേർ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിലുള്ളവർക്ക് പീഡന പരാതിയുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താൻ എല്ലാ ജില്ലകളിലും സമിതിയുണ്ടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയ കാര്യവും മന്ത്രി സൂചിപ്പിച്ചു.

Tags:    
News Summary - organizations having 10 or more employees must have sexual harassment complaints committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.