തമിഴ് നടൻ സെന്തിൽ ബി.ജെ.പിയിൽ ചേർന്നു

ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യതാരം സെന്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്‍റ് എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് സെന്തില്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എ.ഡി.എം.കെയുമായി സെന്തില്‍ സഹകരിച്ചിരുന്നു. എന്നാൽ താൻ ഇപ്പോൾ എ.ഡി.എം.കെയുമായി സഹകരിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് സെന്തിൽ വെളിപ്പെടുത്തി.

ജയലളിതയുടെ കാലത്ത് എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് റാലികളിലെ സാന്നിധ്യമായിരുന്നു സെന്തിൽ. ജയലളിതയുടെ മരണത്തിന് ശേഷം താന്‍ രാഷ്ട്രീയത്തില്‍ അനാഥനായിപ്പോയെന്നും പിന്നീട് എ.ഡി.എം.കെയുമായി സഹകരിക്കാന്‍ തോന്നിയില്ലെന്നും സെന്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - Tamil actor Senthil joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.