ഹൈദരാബാദ്: മാവോവാദി ബന്ധം ആരോപിച്ച് ഹൈദരാബാദ് ഉസ്മാനിയ സർവകലാശാല അധ്യാപ കനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. 2015ൽ മുളുഗു പൊലീസ് എടുത്ത യു.എ.പി.എ കേസുമാ യി ബന്ധപ്പെട്ടാണ് സർവകലാശാല തെലുഗു വിഭാഗം അസിസ്റ്റൻറ് പ്രഫസർ സി. കാസിമിനെ അ റസ്റ്റ് ചെയ്തതെന്ന് സിദ്ദിപ്പേട്ട് പൊലീസ് കമീഷണർ ഡി. േജായൽ ഡേവിസ് പറഞ്ഞു.
2015ലെ കേസിൽ അന്വേഷണം നടന്നുവരുകയായിരുന്നുവെന്നും കാസിമിെൻറ വീട് പരിശോധിച്ചതിനെ തുടർന്നാണ് അറസ്റ്റെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. ‘‘പരിശോധനയിൽ ചില രേഖകളും ഇലക്ട്രോണിക് തെളിവുകളും ലഭിച്ചിട്ടുണ്ട്. തെലങ്കാനയിലെ മാവോവാദി സംഘടനയുടെ സംഘാടനത്തിലും ധനസമാഹരണത്തിലും കാസിമിന് പങ്കുള്ളതായും തെളിവുണ്ട്’’ -പൊലീസ് അവകാശപ്പെട്ടു.
അറസ്റ്റിനെതിരെ പ്രതികരിച്ച മുതിർന്ന സി.പി.ഐ നേതാവ് നാരായണ, കള്ളക്കേസുകൾ ചുമത്തി പ്രമുഖ ബുദ്ധിജീവികളെ അകത്താക്കുകയാണ് സർക്കാർ എന്ന് ആരോപിച്ചു. ഉസ്മാനിയ അസിസ്റ്റൻറ് പ്രഫസറും ‘വിരാസം’ സംഘടനയിൽ അംഗവുമായിരുന്ന കെ. ജഗനെ, മാവോവാദി ബന്ധം ആരോപിച്ച് കഴിഞ്ഞ വർഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭീമ-കൊറേഗാവ് കേസിൽ ഉൾപ്പെടുത്തി പ്രശസ്ത തെലുഗു കവിയും വിരാസം നേതാവുമായ വരവരറാവുവിനെ അറസ്റ്റ് ചെയ്തതും ഇതിെൻറ ഭാഗമായാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.