ശ്രീനഗർ: ജമ്മു കശ്മീരിലെ എല്ലാ സ്കൂളുകളിലും കോളജുകളിലും പൊതു ലൈബ്രറികളിലും ഭഗവത് ഗീതയുടെയും രാമായണത്തിെൻറയും പതിപ്പുകൾ സൂക്ഷിക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് ഉമർ അബ്ദുല്ല. സ്കൂൾ വിദ്യാഭ്യാസ വകുപ്പാണ് ഭഗവത് ഗീതയുടെയും രാമായണത്തിെൻറയും ഉർദു പതിപ്പുകൾ പൊതുവിദ്യാലയങ്ങളിൽ െവക്കണമെന്ന ഉത്തരവിറക്കിയത്. ഒക്ടോബർ നാലിന് ചീഫ് സെക്രട്ടറി ബി.ബി. വ്യാസിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇൗ ഉത്തരവ് പുറത്തിറങ്ങിയത്.
ഗീതയും രാമായണവും മാത്രം നിർബന്ധമാക്കുന്നത് എന്തുകൊണ്ടാണെന്ന് ഉമർ അബ്ദുല്ല ട്വിറ്ററിലൂടെ ആരാഞ്ഞു. സ്കൂളുകളും കോളജുകളും സർക്കാർ ലൈബ്രറികളും തെരഞ്ഞെടുത്ത് ഹിന്ദു മതഗ്രന്ഥങ്ങൾ നിർബന്ധമാക്കുന്നത് എന്തുകൊണ്ടാണ്. കശ്മീരിൽ ഭൂരിപക്ഷമുള്ള മറ്റു മതങ്ങൾ ഒഴിവാക്കെപ്പടുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
68 ശതമാനം മുസ്ലിംകളുള്ള സംസ്ഥാനത്താണ് പൊതുസ്ഥാപനങ്ങളിൽ ഹിന്ദു മതഗ്രന്ഥങ്ങൾ നിർബന്ധമാക്കുന്നതെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.