ഭരണഘടന സുതാര്യവും പുരോഗമന കാഴ്ചപ്പാടുകളും ഉൾക്കൊള്ളുന്നതെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ ഭരണഘടന സുതാര്യവും പുരോഗമനപരമായ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്നതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേഗത്തിൽ പുരോഗതിയും സാമ്പത്തിക വളർച്ചയും കൈവരിക്കുന്ന ഇന്ത്യയെ ലോകം മുഴുവൻ ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാ ദിനാഘോഷത്തോടനുബന്ധിച്ച് സുപ്രീംകോടതിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''വി ദി പീപ്പിൾ' എന്നത് കേവലം മൂന്ന് വാക്കുകളല്ല, മറിച്ച് നമ്മുടെ ഭരണഘടനയുടെ സത്തയെയും ജനാധിപത്യത്തെയും നിർവചിക്കുന്നതും ലോകത്തെ എല്ലാ ജനാധിപത്യങ്ങളുടെയും മാതാവാക്കി ഇന്ത്യയെ മാറ്റുകയും ചെയ്യുന്ന ഒന്നാണ്.' -പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കൂടുതൽ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞയെടുക്കാനുള്ള സമയമാണിതെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.

കൃത്യ സമയത്ത് നീതി ഉറപ്പാക്കുന്നതിനായി നടപടി സ്വീകരിച്ച ജുഡീഷ്യറിയെ പ്രശംസിച്ച പ്രധാനമന്ത്രി, മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവരെയും അനുസ്മരിച്ചു. ഇ-കോടതി പദ്ധതിക്കുകീഴിലെ നിരവധി പുതിയ സംരഭങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 

Tags:    
News Summary - Our Constitution "Open, Futuristic, Known For Progressive Views": PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.