ഡൽഹി: കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച മഹാറാലിയിൽ വികാരാധീനയായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ‘എെൻറ പിതാവിെൻറയും ഉന്നാവിൽ ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുടെയും രക്തം ഒരുപോലെ വീണ മണ്ണാണ് ഈ രാജ്യത്തിേൻറത്. ഈ മണ്ണ് നമ്മുടേതാണ്. തെറ്റിനെതിരെ ശബ്ദമുയർത്തിയില്ലെങ്കിൽ ഇരുട്ടിൽ തുടരേണ്ടി വരും’ -പ്രിയങ്ക പറഞ്ഞു.
‘ഉന്നാവിൽ ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുടെ പിതാവിനെ കണ്ടപ്പോൾ അദ്ദേഹം മുഖംപൊത്തി കരയുകയായിരുന്നു. അന്നേരം ഞാൻ ഓർത്തു പോയത് എെൻറ പിതാവിെൻറ മൃതദേഹമാണ്. അന്ന് എനിക്ക് 19 വയസ്സായിരുന്നു. എെൻറ പിതാവിെൻറ രക്തമെന്ന പോലെ ഉന്നാവിലെ ഇരയുടെയും രക്തം വീണ മണ്ണാണിത്. ഈ മണ്ണ് നമ്മുടേതാണ്. ഈ നാടിനെ രക്ഷിക്കാൻ നമുക്ക് ധാർമിക ഉത്തരവാദിത്തമുണ്ട്. ഇന്ത്യയെ സ്നേഹിക്കുെന്നങ്കിൽ, നിങ്ങളുടെ ശബ്ദം ഉയരണം’ പ്രിയങ്ക പറഞ്ഞു.
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കം കോൺഗ്രസിെൻറ മുൻനിര നേതാക്കൾ സ്റ്റേജിൽ ഉണ്ടായിരുന്നു. മോദിസർക്കാർ ജനങ്ങളെ ശ്രദ്ധിക്കുകയോ ജനവികാരം മാനിക്കുകയോ ചെയ്യുന്നില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഈ സർക്കാറിനെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ, ഭരണഘടന നശിപ്പിക്കുന്ന കാലം വിദൂരമല്ല. രാജ്യം വിഭജിക്കപ്പെടും. ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും അഴിമതിക്കാരായ നേതാക്കളെപ്പോലെ തന്നെ, ആ വിഭജനത്തിന് നമ്മൾ ഓരോരുത്തരും ഉത്തരവാദിയായിരിക്കും. അനീതിക്കെതിരെ പോരാടാത്തവരെ ഭീരുക്കളെന്നാണ് രാജ്യം വിലയിരുത്തുക.
‘മോദിയുണ്ടെങ്കിൽ വഴിയുണ്ട്’ എന്ന ബി.ജെ.പി മുദ്രാവാക്യത്തെ പ്രിയങ്ക പരിഹസിച്ചു. ബി.ജെ.പിയുണ്ട്, പണി പോകാൻ, കർഷകർക്ക് നരകിക്കാൻ, പൊതുമേഖല കമ്പനികൾ വിറ്റുതുലക്കാൻ. ബി.ജെ.പിയുള്ളപ്പോൾ ഉള്ളി വിലക്കയറ്റം, തൊഴിലില്ലായ്മ, െതാഴിൽ നഷ്ടം -പ്രിയങ്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.