രഞ്​ജൻ ഗൊഗോയിക്ക്​ ​സെഡ്​ പ്ലസ്​ കാറ്റഗറി സുരക്ഷ

ന്യൂഡൽഹി: ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ​ഗെഗോയിക്ക് വിരമിച്ചതിന്​ ശേഷവും​ സെഡ്​ പ്ലസ്​ കാറ്റഗറി സുരക്ഷ നൽകാൻ കേ ന്ദ്രസർക്കാർ നിർദേശം. നവംബർ 17നാണ്​ രഞ്​ജൻ ഗൊഗോയി വിരമിക്കുന്നത്​. അതിന്​ ശേഷം അസമിൽ താമസമാക്കാനാണ്​ ഗൊഗോയിയുടെ തീരുമാനം. ബാബരി കേസിലെ വിധിക്ക്​ ശേഷം ഗൊഗോയിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു.

ഗെ​ാഗോയിയുടെ ദിൽബ്രുഗ്രാഹിലേയും ഗുവാഹത്തിയിലേയും വീടുകൾക്ക്​ സുരക്ഷ ഒരുക്കുമെന്ന്​ അസം പൊലീസ്​ പറഞ്ഞു. സെഡ്​ പ്ലസ്​ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മ​ന്ത്രാലയത്തിൽ നിന്ന്​ നിർദേശം ലഭിച്ചതായും അസം ​പൊലീസ്​ വ്യക്​തമാക്കി.

നവംബർ ഒമ്പതിന്​ രഞ്​ജൻ ഗെഗോയി ഉൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്​ ബാബറി കേസിലെ വിധി പറഞ്ഞത്​. ​ഗൊഗോയിയെ കൂടാതെ എസ്​.എ ബോബ്​ഡേ, ഡി.വൈ ചന്ദ്രചൂഢ്​, അശോക്​ ഭൂഷൻ, എസ്​.എ നസീർ എന്നിവരാണ്​ ബെഞ്ചിലെ മറ്റംഗങ്ങൾ

Tags:    
News Summary - Outgoing CJI Ranjan Gogoi to get Z plus security post-retirement-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.