ജമ്മു: നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലുമായി ഈ വർഷം 2,500ലേറെ ഭൂഗർഭ അറ കൾ നിർമിച്ചതായി അധികൃതർ. ഭൂഗർഭ അറകളുടെ നിർമാണ പുരോഗതി അവലോകനം ചെയ്യാൻ ജമ്മു ഡിവിഷനൽ കമീഷണർ സഞ്ജീവ് വർമ വിളിച്ച അതിർത്തി ജില്ലകളിലെ ഡെപ്യൂട്ടി കമീഷണർമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പാകിസ്താനിൽനിന്നുള്ള വെടിവെപ്പും ഷെൽ വർഷവും തടുക്കാനായി അതിർത്തി ജില്ലകളായ കഠ്വ, സാമ്പ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിൽ 10,000ലേറെ ഭൂഗർഭ അറകളാണ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.