ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലേക്കായി ഓക്‌സിജന്‍ എക്‌സ്പ്രസ് വഴി ഇതുവരെ 25,629 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ചെയ്തതായി ഇന്ത്യന്‍ റെയില്‍വേ. 1503 ടാങ്കറുകളിലായാണ് ഇത്രയും ഓക്‌സിജന്‍ നല്‍കിയത്.
368 ഓക്‌സിജന്‍ ട്രെയിനുകള്‍ യാത്ര പൂര്‍ത്തീകരിച്ചതായും റെയില്‍വേ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഏഴ് ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ 30 ടാങ്കറുകളിലായി 482 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനുമായി യാത്രയിലാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഏപ്രില്‍ 24ന് മഹാരാഷ്ട്രയിലാണ് ഓക്‌സിജന്‍ എക്‌സ്പ്രസ് ആദ്യമായി വിതരണം ആരംഭിച്ചത്. 513 മെട്രിക് ടണ്‍ ഓക്‌സിജനാണ് കേരളത്തില്‍ എത്തിച്ചത്.Over 25629 metric tonnes of medical oxygen transported to states by Oxygen Expresses: Ministry of Railways
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.