ലോകത്തെ 30ലധികം രാജ്യങ്ങൾ ആയുർവേദത്തെ പരമ്പരാഗത ചികിത്സാ സമ്പ്രദായമായി അംഗീകരിച്ചുകഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ''ആയുർവേദം ചികിത്സ മാത്രമല്ല, ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. യോഗയും ആയുർവേദവും ലോകത്തിന്റെ പുതിയ പ്രതീക്ഷയാണ്. ആയുർവേദത്തിന്റെ ഫലവും നമുക്കുണ്ടായിരുന്നു. പക്ഷേ തെളിവുകളുടെ കാര്യത്തിൽ നമ്മൾ പിന്നിലായിരുന്നു. അതിനാൽ, ഇന്ന് നമ്മൾ ഡാറ്റ ബേസ്ഡ് എവിഡൻസ് ഡോക്യുമെന്റേഷൻ ചെയ്യാൻ തുടങ്ങിയിരിക്കുന്നു'' -മോദി പറഞ്ഞു. ഗോവയിൽ മോപ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മോദി.
"ആയുർവേദം നമ്മെ ശരിയായ ജീവിതരീതി പഠിപ്പിക്കുന്നു. നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യം എങ്ങനെ നിലനിർത്താം എന്നതിനുള്ള ഒരു വഴികാട്ടിയാണിത്. ഒരു ഭൂമി ഒരു ആരോഗ്യം എന്ന ഭാവി ദർശനം നമ്മൾ ലോകത്തിന് മുന്നിൽ വെച്ചിട്ടുണ്ട്. അതിനർത്ഥം ഒരു സാർവത്രിക ദർശനം എന്നാണ്. 30ലധികം രാജ്യങ്ങൾ ആയുർവേദത്തെ പരമ്പരാഗത വൈദ്യശാസ്ത്രമായി അംഗീകരിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലും ആയുർവേദം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്" -ഗോവയിൽ നടന്ന ഒമ്പതാമത് ലോക ആയുർവേദ കോൺഗ്രസിൽ മോദി പറഞ്ഞു. ഞായറാഴ്ച മഹാരാഷ്ട്രയിലും ഗോവയിലും സന്ദർശനത്തിനെത്തിയ മോദി നാഗ്പൂർ-ബിലാസ്പൂർ റൂട്ടിലെ ആറാമത്തെ വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.