അഹ്മദാബാദ്: അശോക വിജയദശമിയോടനുബന്ധിച്ച് ഗുജറാത്തിലെ വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിന് ദലിതുകൾ ബുദ്ധമതം സ്വീകരിച്ചു. വഡോദരയിൽ നടന്ന ചടങ്ങിൽ 100ലേറെ പേരും അഹ്മദാബാദിൽ 50 സ്ത്രീകളടക്കം 200ലേറെ പേരുമാണ് ബുദ്ധമതത്തിൽ ചേർന്നത്.
വഡോദരയിൽ പോർബന്തറിൽനിന്നെത്തിയ പുരോഹിതൻ പ്രഗ്ന രത്നയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. അഹ്മദാബാദിലെ ഗുജറാത്ത് ബുദ്ധിസ്റ്റ് അക്കാദമിയിൽ നടന്ന ചടങ്ങുകൾക്ക് കുഷിനഗറിലെ ബുദ്ധപുരോഹിതൻ നേതൃത്വം നൽകിയതായി അക്കാദമി സെക്രട്ടറി രമേഷ് ബങ്കർ പറഞ്ഞു. 1956ൽ അശോക വിജയദശമി നാളിലാണ് നാഗ്പുരിൽ ഡോ. അംബേദ്കറുടെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് ദലിതർ ബുദ്ധമതത്തിലേക്ക് മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.