നരഭോജികളല്ല; 15 സിംഹങ്ങളെ  വനത്തില്‍ വിട്ടു

അംറേലി (ഗുജറാത്ത്): മൂന്നുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയതിനെതുടര്‍ന്ന് വനപാലകര്‍ പിടികൂടിയ 18 സിംഹങ്ങളില്‍ 15 എണ്ണത്തിനെ ഗിര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടു. ഈ വര്‍ഷം മാര്‍ച്ച് 11നും 20നുമിടയില്‍ സിംഹങ്ങളുടെ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്നാണ് ഇവയെ പിടികൂടിയത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു ഇവ. 

മനുഷ്യനെ ആക്രമിച്ചവയെന്ന് കണ്ടത്തെിയ രണ്ട് സിംഹങ്ങളെ പിന്നീട് സക്കര്‍ബാഗ് മൃഗശാലയിലേക്ക് മാറ്റി. ശേഷിക്കുന്ന 16 എണ്ണത്തിനെ അംബാര്‍ദി നിരീക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. വിദഗ്ധസമിതി ആറുമാസം നിരീക്ഷിച്ചശേഷമാണ് 15 സിംഹങ്ങളെ വനത്തിലേക്ക് വിട്ടത്. അടുത്തിടെ പ്രസവിച്ച ഒരു പെണ്‍ സിംഹത്തെ പിന്നീട് വനത്തിലേക്ക് വിടുമെന്ന് ഗിര്‍ ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ടി. കറുപ്പസാമി പറഞ്ഞു. 
 
Tags:    
News Summary - Over 35 forest officials engaged in lion release operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.