ഐസ്വാൾ/ ഇംഫാൽ: കലാപത്തെതുടർന്ന് മണിപ്പൂരിൽനിന്ന് 5800ഓളം പേർ മിസോറമിലേക്ക് പലായനം ചെയ്തതായി അധികൃതർ. ചിൻകുകി മിസോ സമുദായത്തിലെ 5822 പേരാണ് മിസോറമിലെ ആറ് ജില്ലകളിലെ അഭയാർഥി ക്യാമ്പുകളിലെത്തിയത്. ഐസ്വാൾ ജില്ലയിൽ 2021 പേരും കൊളാസിബിൽ 1847ഉം സെയ്തുവാളിൽ 1790ഉം പേർ എത്തി.
അതേസമയം, കലാപത്തെത്തുടർന്ന് ഗോത്ര മേഖലകളിൽ പ്രത്യേക ഭരണസംവിധാനം വേണമെന്ന ഗോത്രവർഗ എം.എൽ.എമാരുടെ ആവശ്യം തള്ളി മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. മണിപ്പൂരിന്റെ പ്രാദേശിക അഖണ്ഡത സംരക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗോത്ര വർഗക്കാർക്കായി പ്രത്യേക ഭരണസംവിധാനം വേണമെന്ന് 10 ഗോത്രവർഗ എം.എൽ.എമാർ ആവശ്യപ്പെട്ടിരുന്നു. ഏഴ് ബി.ജെ.പി എം.എൽ.എമാരടക്കമാണ് ഈ ആവശ്യമുന്നയിച്ചത്. കലാപത്തിന് ശേഷമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.