ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ലക്ഷത്തിനടുത്ത്. 24 മണിക്കൂറിനിടെ 90,928 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. 325 മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്മരിച്ചവരുടെ എണ്ണം 4,82,876 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് 56.5 ശതമാനമാണ് കോവിഡ് കേസുകളുടെ വർധന. 58,097 പേർക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. 97.81 ശതമാനമാണ് കോവിഡ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 19,206 പേർ രോഗമുക്തി നേടി. 2,85,401 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ കേസുകളുടെ എണ്ണം 2630 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ. 797 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 465 പേർക്കും ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചു. രാജ്യത്തെ 26 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ നാലാംസ്ഥാനത്താണ് കേരളം.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മിക്ക സംസ്ഥാനങ്ങളും രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഡൽഹിയിലും തമിഴ്നാട്ടിലും വാരാന്ത്യ കർഫ്യൂവും പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.