മഹാരാഷ്​ട്രയിൽ ഒറ്റദിവസം 10,000ത്തോളം പേർക്ക്​​ കോവിഡ്​; മരണം 258

മുംബൈ: മഹാരാഷ്​ട്രയിൽ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 9,518 പേർക്ക്​. 24 മണിക്കൂറിനിടെ 258 മരണവും റിപ്പോർട്ട്​ ചെയ്​തു. ഒറ്റദിവസം 10,000ത്തോളം​ പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​ ആദ്യമായാണ്​. ഇതോടെ മഹാരാഷ്​ട്രയിലെ രോഗബാധിതരുടെ എണ്ണം 3,10,455 ആയി. 11,854പേർ ഇതുവരെ മരിച്ചതായും ആരോഗ്യവകുപ്പ്​ അറിയിച്ചു. 

മുംബൈയിൽ 24 മണിക്കൂറിനിടെ 1038 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 64 പേർ മരിക്കുകയും ചെയ്​തു. പുണെയിൽ 1812 കേസുകളാണ്​ ഞായറാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​.  സംസ്​ഥാനത്തെ രോഗമുക്തി നിരക്ക്​ 54.62 ശതമാനമാണ്​. മരണനിരക്ക്​ 3.82ശതമാനവും രോഗസാധ്യത നിരക്ക്​ 19.85 ശതമാനവുമാണ്​​. രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതർ മഹാരാഷ്​ട്രയിലാണ്​. തമിഴ്​നാടും ഡൽഹിയുമാണ്​ തൊട്ടുപിന്നിൽ. 

കോവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്​സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ എയിംസ്​ അനുമതി നൽകിയിരുന്നു. ഇന്നുമുതൽ ആരോഗ്യവാനായ, സന്നദ്ധരായ ആളുകളിൽ ‘കോവാക്​സിൻ’ പരീക്ഷണം നടത്തും. കോവാക്​സി​​െൻറ മനുഷ്യരിലെ പരീക്ഷണം നടത്താൻ എയിംസ്​ ഉൾപ്പെടെ 12 സ്​ഥാപനങ്ങളെയാണ്​ ഐ.സി.എം.ആർ തിരഞ്ഞെടുത്തത്​. 

Tags:    
News Summary - Over 9,500 Covid Cases In Maharashtra -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.