ചാമരാജനഗർ ക്ഷേത്രത്തിലെ പ്രസാദത്തിൽ ചേർത്തത്​ 15 കുപ്പി കീടനാശിനി

ബംഗളൂരു: ചാമരാജനഗറിലെ ഹനൂർ താലൂക്കിലെ സുൽവഡി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദത്തിൽ 15 കു പ്പി കീടനാശിനി ചേർത്തിരുന്നതായി ​െപാലീസ്​. പ്രസാദം പാകം ചെയ്യു​േമ്പാഴാണ്​ കീടനാശിനി കലർത്തിയത്​.

പ്രസാദ ം കഴിച്ച്​ വിഷബാധയേറ്റ്​ 15 പേർ മരിച്ചിരുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം എം.എം. ഹിൽസിലെ സാലൂർ മഠത്തിലെ സന്യാസി ഇമ്മ ാഡി മഹാദേവസ്വാമി അടക്കം നാല് പേരെ അറസ്റ്റു ചെയ്​തു. സു​ൽ​വ​ഡി​ക്ക് സ​മീ​പ​മു​ള്ള നാഗർകോവിൽ ക്ഷേ​ത്ര​ത്തി​ല െ പൂ​ജാ​രി ദൊ​ഡ്ഡ​യ്യ, ക്ഷേത്ര മാനേജർ മാതേഷ്, ഭാര്യ അംബിക എന്നിവരാണ് അറസ്റ്റിലായവർ. ഇവർക്കെതിരെ കൊലപാതകം, കെ ാലപാതക ശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്​.

ക്ഷേത്ര ഭരണസമിതിയിൽ ര​ണ്ടു ഗ്രൂ​പ്പു​ക​ൾ ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു​വെ​ന്നും ഇ​താ​ണ് പ്ര​സാ​ദ​ത്തി​ൽ വി​ഷം ക​ല​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും പൊ​ലീ​സ് ക​ണ്ടെ​ത്തിയിരുന്നു. ട്രസ്​റ്റി​​​​​​െൻറ അധികാരം കൈക്കലാക്കുക മാത്രമായരുന്നില്ല പ്രതികളുടെ ലക്ഷ്യം മറിച്ച്​ നിലവി​െല ട്രസ്​റ്റ്​ അംഗങ്ങളെ അപകീർത്തിപ്പെടുത്തുകയും ഇവരുടെ തീരുമാനത്തിന്​ പിന്നിലുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു.

ട്ര​സ്​​റ്റ് ത​ല​വ​നാ​യ ഇ​മ്മാ​ഡി മ​ഹാ​ദേ​വ സ്വാ​മി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം താ​നാ​ണ് പ്ര​സാ​ദ​ത്തി​ൽ വി​ഷം ക​ല​ക്കി​യ​തെ​ന്ന് ​ദൊ​ഡ്ഡ​യ്യ പൊ​ലീ​സി​ന് കു​റ്റ​സ​മ്മ​ത മൊ​ഴി ന​ൽ​കിയിട്ടുണ്ട്​.

മഹാദേവസ്വാമിയുടെ അ​നു​യാ​യി​ മാ​തേ​ഷും ഭാ​ര്യ അം​ബി​ക​യും ചേ​ർ​ന്നാ​ണ് കീ​ട​നാ​ശി​നി ദൊ​ഡ്ഡ​യ്യ​ക്ക് കൈ​മാ​റി. സംഭവദിവസം, ക്ഷേത്ര ച​ട​ങ്ങി​നി​ടെ ദൊ​ഡ്ഡ​യ്യ കി​ച്ചു മാ​ര​മ്മ ക്ഷേ​ത്ര​ത്തി​ലെ​ത്തി അ​ടു​ക്ക​ള​യി​ലെ അ​ടു​പ്പി​ലെ തി​ള​ച്ചു​ കൊ​ണ്ടി​രി​ക്കു​ന്ന അ​രി​യി​ൽ വി​ഷം ക​ല​ക്കുകയായിരുന്നു.

പാചകക്കാരെ മാറ്റി നിർത്തിയ ശേഷമാണ്​ കീടനാശിനി ഒഴിച്ചത്​. പാചകക്കാർ തിരികെ വന്ന​േപ്പാൾ പായസത്തി​​​​​​െൻറ ഗന്ധത്തിന്​ വ്യത്യാസം തോന്നിയിരുന്നെങ്കിലും ഭക്ഷ്യയോഗ്യമായ കർപ്പൂരം ചേർത്തതാണ്​ കാരണമെന്ന്​ പറഞ്ഞ്​ വിശ്വസിപ്പിക്കുകയായിരുന്നു. പ്രസാദം കഴിച്ച നൂറിലേ​െറ പേർ ഇപ്പോഴും ആശുപത്രിയിൽ ഗുരുതരാവസ്​ഥയിൽ ചികിത്​സയിലാണ്​.

2017 ഏപ്രിൽ മുതൽ ക്ഷേ​ത്രം പൂർണമായും സന്യാസിയുടെ കീഴിലായിരുന്നു. ക്ഷേത്ര വരുമാനത്തിൽ നിന്ന്​ വൻ തുക സന്യാസിക്ക്​ ലഭിക്കുകയും ചെയ്​തിരുന്നു. പിന്നീട്​ നാട്ടുകാർ ചേർന്ന്​ ക്ഷേത്ര വിപുലീകരണത്തിന്​ ട്രസ്​റ്റ്​ രൂപീകരിച്ചു. അതോടെ സന്യാസിയുടെ വരുമാനം കുറഞ്ഞു. ഇതോടെയാണ്​ ട്രസ്​റ്റിനെതിരെ യുദ്ധം നയിക്കുന്ന ഒരു സംഘം ക്ഷേത്രത്തിൽ ഉടലെടുക്കാനിടയാക്കിയത്​.

ഇൗ വർഷം ഒക്​ടോബറിലാണ്​ ഗോപുര നിർമാണത്തിന്​ ട്രസ്​റ്റ്​ തീരുമാനിച്ചത്​. പദ്ധതി സന്യാസിയെയും അറിയിച്ചു. അദ്ദേഹം 1.5 കോടിയുടെ പ്രവർത്തന പദ്ധതിയുമായി രംഗത്തെത്തി. എന്നാൽ ഇത്​ പണം ദുർവ്യയം ചെയ്യുന്നതാണെന്ന്​ കണ്ട്​ ട്രസ്​റ്റ്​ 75 ലക്ഷത്തി​​​​​​െൻറ മറ്റൊരു പ്ലാൻ തയാറാക്കി. ഡിസംബർ 14ന്​ തറക്കല്ലിടൽ ചടങ്ങും നിശ്​ചയിച്ചു. ഇതാണ്​ സന്യാസിയെയും സ​ുഹൃത്തുകളെയും പ്രകോപിപ്പിച്ചത്​.

Tags:    
News Summary - Over Dozen Bottles Of Pesticide Were Poured In Prasad - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.