മുംബൈ: നിസാര വഴക്കിനെ തുടർന്ന് കൗമാരക്കാരൻ 24കാരിയായ തെൻറ പങ്കാളിയെ കൊലപ്പെടുത്തി. വ്യാഴാഴ്ച അന്ധേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 24 കാരിയായ ജ്യോതി ഗൗഡയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പശ്ചിമ ബംഗാളിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി നിയാസ് അൻസാരിയെ 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി.
മാലിന്യം ശേഖരിക്കുന്ന ജോലി ചെയ്തിരുന്ന ജ്യോതിയും അൻസാരിയും മീര റോഡ് പ്രദേശത്തെ വഴിയരികിലായിരുന്നു താമസം. ജോലിയുടെ ഭാഗമായി ഇരുവരും എല്ലാ ദിവസവും നഗരത്തിലേക്ക് യാത്ര ചെയ്തിരുന്നു. മെയ് 27 ന് രാത്രി ഏഴു മണിയോടെ മറ്റൊരു കാമുകി-കാമുകൻമാർക്കൊപ്പം അന്ധേരി (കിഴക്ക്) പരിസരത്ത് എത്തി.
നിസ്സാരമായ വഴക്കിനെ തുടർന്ന് അൻസാരി ജ്യോതിയെ സമീപത്തെ മെട്രോ റെയിൽ സ്റ്റേഷന് താഴെയുള്ള പുരുഷന്മാരുടെ ശുചിമുറിക്കരികിലേക്ക് ഓടിച്ചു . ശുചിമുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയ പ്രതി ജ്യോതിയുടെ തല വെള്ളത്തിെൻറ ടാപ്പിൽ ഇടിച്ച് പരിക്കേൽപിച്ചു. ഗുരുതരമായി പരിക്കേറ്റ ജ്യോതി മരിച്ചു.
ശുചിമുറിയിലെ ജീവനക്കാരനെ തള്ളിമാറ്റിയ ശേഷം അൻസാരി അവിടെ നിന്ന് രക്ഷെപട്ടു. ഇയാളാണ് പൊലീസിനെ വിവരമറിയിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റേ കമിതാക്കളെ കണ്ടെത്തുകയും അവരിലൂടെ അൻസാരിയിലേക്ക് എത്തുകയുമായിരുന്നു പൊലീസ്.
വെള്ളിയാഴ്ച പശ്ചിമ ബംഗാളിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ജോഗേശ്വരി പ്രദേശത്തെ ഒളിത്താവളത്തിൽ നിന്നാണ് അൻസാരിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.