ന്യൂഡല്‍ഹി: ജയിലുകളില്‍ ഉൾക്കൊള്ളാവുന്നതിലധികം കുറ്റവാളികളെ കുത്തിനിറക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സുപ്രീംകോടതി. രാജ്യത്തെ ഭൂരിപക്ഷം ജയിലുകളിലും ഉൾക്കൊള്ളാവുന്നതിലും 100 മുതൽ 150 ശതമാനംവരെ അധികം തടവുകാരുണ്ട്. വിഷയത്തെ ഗൗരവത്തോടെ സമീപിക്കണമെന്നും ൈഹകോടതി ചീഫ് ജസ്റ്റിസുമാർ സ്വമേധയ ഇടപെടണമെന്നും അമിക്കസ്ക്യൂറിയെ വെച്ച് അന്വേഷിപ്പിക്കണമെന്നും ജസ്റ്റിസുമാരായ മദന്‍ ലോകുർ, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.
ഹൈേകാടതികൾ ഈ വിഷയത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണം. സംസ്ഥാന ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ സഹായം തേടാം. വിശദ പഠനത്തിലൂടെ മാത്രമേ ജയിലുകളില്‍ പരിധിയിലധികം ആളുകളെ പാര്‍പ്പിക്കുന്ന പ്രശ്നത്തിനു പരിഹാരം കണ്ടെത്താനാകൂ. ഇതുസംബന്ധിച്ച ഉത്തരവിെൻറ പകര്‍പ്പുകള്‍ എല്ലാ ഹൈകോടതി രജിസ്ട്രാര്‍ ജനറലുമാര്‍ക്കും അയക്കാനും സുപ്രീംകോടതി സെക്രട്ടറി ജനറലിന് നിര്‍ദേശം നല്കി. സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് നിർദേശത്തിലുണ്ട്. പല ജയിലുകളിലും ആവശ്യത്തിന് ജീവനക്കാരില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. നിയമനങ്ങള്‍ നടത്തുന്നതിൽ സംസ്ഥാന സര്‍ക്കാറും ബന്ധപ്പെട്ട വകുപ്പുകളും അലംഭാവം കാണിക്കുന്നു. ഈ വിഷയത്തിലും ഹൈകോടതി ചീഫ് ജസ്റ്റിസുമാർ സ്വമേധയ കേസെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
വനിതകളുടെ ജയിലുകളില്‍ പരിധിയിലധികം ആളുകളെ പാര്‍പ്പിച്ചത് സംബന്ധിച്ച് പഠനം നടത്താന്‍ ദേശീയ വനിത കമീഷനെയും ദേശീയ നിയമ സർവകലാശാലയെയും കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ജൂണ്‍ 30ന് റിപ്പോര്‍ട്ട് ലഭിക്കും. ഇതിെൻറ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ, രാജ്യവ്യാപകമായി തുറന്ന ജയിലുകള്‍ ആരംഭിക്കാനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നതായും മാതൃക നിയമം രൂപവത്കരിെച്ചന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവില്‍ രാജ്യത്ത് 63 തുറന്ന ജയിലുകളുണ്ട്. എന്നാൽ, ഇവയുടെ സാധ്യതകള്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താത്ത സംസ്ഥാനങ്ങൾ മുന്‍കൈ എടുക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. ആഗസ്റ്റ് രണ്ടിന് വിഷയം വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.