സോണിയ, നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; ആർ.എസ്.എസുകാരന് വേണ്ടിയാണ് പ്രചാരണം നടത്തുന്നത് -ഉവൈസി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. കർണാടകയിൽ ബി.ജെ.പിയിൽ നിന്നും കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറിന് വേണ്ടി സോണിയ പ്രചാരണത്തിലിറങ്ങിയതിലാണ് വിമർശനം. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തെ ചോദ്യം ചെയ്ത ഉവൈസി, സോണിയ ഗാന്ധി ഒരിക്കലും ആർ.എസ്.എസുകാരന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞു.

ഇതാണോ നിങ്ങളുടെ മതേതരത്വം. ഇങ്ങനെയാണോ നിങ്ങൾ മോദിക്കെതിരെ പോരാടുകയെന്ന് അദ്ദേഹം ചോദിച്ചു. പ്രത്യയശാസ്ത്ര പോരാട്ടത്തിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് ഉവൈസി കുറ്റപ്പെടുത്തി. ബി.ജെ.പി സീറ്റ് നിഷേധിച്ചതോടെയാണ് ജഗദീഷ് ഷെട്ടാർ കോൺഗ്രസിലെത്തിയത്.

ജഗദീഷ് ഷെട്ടാർ ഹുബ്ബള്ളി-ധർവാർഡ് മണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് ഇതേ മണ്ഡലത്തിൽ നിന്നും അദ്ദേഹം വിജയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ജഗദീഷ് ഷെട്ടാറിന് വേണ്ടി വലിയ പ്രചാരണമാണ് ഹു​ബ്ബ​ള്ളി​യി​ൽ കോ​ൺ​ഗ്ര​സ് സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ന്റ് സോണിയ ഗാന്ധി നടത്തിയത്. ബി.​ജെ.​പി സ​ർ​ക്കാ​റു​ക​ളെ തൂ​ത്തെ​റി​യാ​തെ ക​ർ​ണാ​ട​ക​യോ രാ​ജ്യ​മോ പു​രോ​ഗ​തി പ്രാ​പി​ക്കി​ല്ലെ​ന്ന് സോ​ണി​യ ഗാ​ന്ധി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ സ​മ്പ​ത്ത് കൊ​ള്ള​യ​ടി​ക്ക​ൽ, ക​ള​വ് പ​റ​യ​ൽ, അ​ഹ​ന്ത, വി​ദ്വേ​ഷ​പ്ര​ചാ​ര​ണം എ​ന്നി​വ​യാ​ണ് ബി.​ജെ.​പി​യു​ടെ മു​ഖ​മു​ദ്ര​യെ​ന്നും  അ​വ​ർ ചൂണ്ടിക്കാട്ടി.

രാ​ഹു​ൽ ഗാ​ന്ധി ഭാ​ര​ത് ജോ​ഡോ യാ​ത്ര ന​ട​ത്തി​യ​ത് വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​​രെ​യാ​ണ്. ജ​ന​ങ്ങ​ളു​ടെ ഒ​രു ചോ​ദ്യ​ത്തി​നും ബി.​ജെ.​പി നേ​താ​ക്ക​ൾ മ​റു​പ​ടി പ​റ​യു​ന്നി​ല്ല. ത​ങ്ങ​ളു​ടെ കീ​ശ​യി​ലാ​ണ് ജ​നാ​ധി​പ​ത്യ​മെ​ന്നാ​ണ് അ​വ​ർ ക​രു​തു​ന്ന​ത്.

ക​ർ​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ളെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ് ബി.​ജെ.​പി ചെ​യ്യു​ന്ന​ത്. ബി.​ജെ.​പി പ​രാ​ജ​യ​പ്പെ​ട്ടാ​ൽ പി​ന്നീ​ട് പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ അ​നു​ഗ്ര​ഹം സം​സ്ഥാ​ന​ത്തി​ന് കി​ട്ടി​ല്ലെ​ന്ന് പ​ര​സ്യ​മാ​യി ഭീ​ഷ​ണി​​പ്പെ​ടു​ത്തു​ക​യാ​ണ​വ​ർ. എ​ന്നാ​ൽ, ക​ർ​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ൾ ഭീ​രു​ക്ക​ളോ അ​ത്യാ​ഗ്ര​ഹി​ക​ളോ അ​ല്ലെ​ന്നും അ​വ​ർ കോ​ൺ​ഗ്ര​സി​നെ വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ക്കു​മെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.

ഷെ​ട്ടാ​റി​നെ തോ​ൽ​പി​ക്കാ​ൻ ബി.​ജെ.​പി കി​ണ​ഞ്ഞു​ പ​രി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മണ്ഡലത്തിൽ ഷെട്ടാറിനായി സോണിയ പ്രചാരണത്തിനെത്തിയത്. ഈ ​മ​ണ്ഡ​ല​ത്തി​ലെ പ്ര​ചാ​ര​ണ​ത്തി​ൽ മാ​ത്ര​മേ സോ​ണി​യ പ​​ങ്കെ​ടു​ക്കു​ന്നു​ള്ളൂ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​ന്ത്യ​ത്തോ​ട​ടു​ക്കു​മ്പോ​ൾ കോ​ൺ​ഗ്ര​സ് രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും സോ​ണി​യ​യെ​യും രം​ഗ​ത്തി​റ​ക്കി​ക്ക​ഴി​ഞ്ഞു. 

Tags:    
News Summary - Owaisi attacks Sonia Gandhi as she campaigns for ‘RSS man’ Shettar: ‘Didn't expect from you’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.