ഹൈദരാബാദ്: ബഡ്ജറ്റ് സെഷനിൽ ചർച്ചക്ക് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മുത്തലാഖ് ബില്ലിനെതിരെ ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി. മോദി സർക്കാർ കൊണ്ടുവന്ന മുത്തലാഖ് ബിൽ അപ്രായോഗികമാണ്. നിലവിൽ ഒരു തരത്തിലുമുള്ള സാമ്പത്തിക ആനുകൂല്യങ്ങളും മുത്തലാഖിന് ഇരയായവർക്ക് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നില്ല.
2018 ബഡ്ജറ്റ് സെഷനിൽ മുത്തലാഖ് ഇരകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ഫണ്ട് വകയിരുത്തണം. മുത്തലാഖ് ഇരകൾക്ക് നിയമപരമായ നടപടികൾ അവസാനിക്കുന്നതുവരെ 15,000 രൂപ പ്രതിമാസം നൽകാനുള്ള വ്യവസ്ഥയുണ്ടാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെലങ്കാനയിലെ സംഗാരറെഡ്ഢിയിൽ നടന്ന പൊതുപരിപാടിയിലായിരുന്നു ഉവൈസിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.