ഹൈദരാബാദ്: ലോകത്ത് ഏറ്റവും സംതൃപ്തരായ മുസ്ലിംകൾ ഇന്ത്യയിലാണെന്ന ആർ.എസ്.എസ് അധ്യക്ഷൻ മോഹൻഭാഗവതിെൻറ പ്രസ്താവനക്കെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി.
''എന്താണ് ഈ സംതൃപ്തിയുടെ മാനദണ്ഡം?. മോഹൻ ഭഗവത് എപ്പോഴും മുസ്ലിംകളോട് ഭൂരിപക്ഷത്തിന് നന്ദികാണിക്കാൻ പറയുന്നു. ഭരണഘടനപ്രകാരം മുസ്ലിംകളുടെ അന്തസത്ത പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് സംതൃപ്തിക്ക് മാനദണ്ഡമാക്കേണ്ടത്. നിങ്ങളുടെ പ്രത്യയശാസ്ത്രം മുസ്ലിംകളെ രണ്ടാംതരം പൗരന്മാരാക്കുേമ്പാൾ ഞങ്ങൾ എത്രമാത്രം സംതൃപ്തരാണെന്ന് നിങ്ങൾ പറഞ്ഞുതരേണ്ട, സ്വന്തം മണ്ണിൽ ജീവിക്കുന്നതിന് ഭൂരിപക്ഷത്തോട് നന്ദികാണിക്കണമെന്നതും എനിക്ക് കേൾക്കേണ്ട. ഞങ്ങൾ ഭൂരിഭക്ഷത്തിെൻറ ദയ തേടുന്നില്ല, ഞങ്ങൾ സംതൃപ്തിയുടെ കാര്യത്തിൽ ലോകമുസ്ലിംകളോട് മത്സരിക്കുന്നുമില്ല, ഞങ്ങൾക്ക് വേണ്ടത് മൗലികാവകാശങ്ങളാണ്''-അസദുദ്ദീൻ ഉവൈസി ഫേസ്ബുക്കിലുടെ പ്രതികരിച്ചു.
മഹാരാഷ്ട്ര ആസ്ഥാനമായ 'വിവേക്' എന്ന ഹിന്ദി മാസികക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മോഹൻ ഭാഗവത് അഭിപ്രായപ്രകടനം നടത്തിയത്.
ഒരു വിദേശ മതം ജനങ്ങളെ ഭരിക്കുകയും അത് ഇപ്പോഴും അവിടെ നിലനിൽക്കുകയും ചെയ്യുന്നതിന് ലോകത്ത് മറ്റ് ഉദാഹരണങ്ങളില്ല. അത് ഇന്ത്യയിൽ മാത്രമേ ഉള്ളൂ. ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണ് പാകിസ്താൻ. അത് മുസ്ലിംകൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ രാജ്യമാണ്. മറ്റ് മതങ്ങളിൽപെട്ടവർക്ക് പാകിസ്താൻ അവകാശങ്ങളൊന്നും നൽകുന്നില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു.
''ഹിന്ദുക്കൾക്ക് മാത്രമേ ഇവിടെ കഴിയാൻ സാധിക്കൂ എന്നോ ഇനി മുതൽ ഹിന്ദുവിനെ മാത്രമേ കേൾക്കൂ എന്നോ നിങ്ങൾക്ക് ഇവിടെ കഴിയണമെങ്കിൽ നിങ്ങൾ ഹിന്ദുവിെൻറ അധീശത്വം അംഗീകരിക്കേണ്ടതുണ്ട് എന്നോ ഇന്ത്യൻ ഭരണ ഘടന പറയുന്നില്ല. നമ്മൾ അവർക്ക് ഇവിടെ ഒരിടം ഒരുക്കിയിട്ടുണ്ട്. ഇതാണ് നമ്മുടെ രാജ്യത്തിെൻറ പ്രകൃതം. ആ അന്തർലീന പ്രകൃതത്തെയാണ് ഹിന്ദു എന്ന് വിളിക്കുന്നത്.'' -മോഹൻഭാഗവത് പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ചും മോഹൻ ഭാഗവത് പരമർശിച്ചു. രാമക്ഷേത്രം കേവലം ആചാരപരമായ ഉദ്ദേശ്യത്തിനായിട്ടല്ലെന്നും അത് രാജ്യത്തിെൻറ ദേശീയ മൂല്യത്തിേൻറയും സ്വഭാവത്തിെൻറയും അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.