ഹൈദരാബാദ്: പശ്ചിമ ബംഗാളിലെ അസാൻസോളിലുണ്ടായ വർഗീയ സംഘർഷത്തിൽ മുഖ്യമന്ത്രി മമത ബാനർജിയെയും ബംഗാൾ ഗവർണറെയും വിമർശിച്ച് ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി. ബംഗാളിലെ റായലിയിൽ പങ്കെടുക്കവെയാണ് ഉവൈസിയുടെ വിമർശനം. അധികാരിയെന്ന നിലയിൽ മകൻ കൊല്ലപ്പെട്ട ഇമാമിന്‍റെ വീട് സന്ദർശിക്കേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. മമത ബാനർജിയുടെ മതേതര സർക്കാർ ഭരിക്കുമ്പോൾ എങ്ങിനെ ഇത്തരം സംഭവങ്ങളുണ്ടാകുന്നുവെന്നും ഉവൈസി ചോദിച്ചു.
രാം നവമി ആഘോഷത്തോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഇമാം ഇംദാദുല്‍ റാഷിദിയുടെ മകന്‍ കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ സമാധാനം പാലിക്കാന്‍ ഇംദാദുല്‍ റാഷിദി ആഹ്വാനം ചെയ്തിരുന്നു.
ക്ഷമയാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെന്നും ഇനിയൊരു സംഘര്‍ഷമുണ്ടായാല്‍ പള്ളിയും നാടും ഉപേക്ഷിച്ച് പോകുമെന്നും ഇംദാദുല്‍ റാഷിദി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.