ബിഹാറിൽ സഹായിച്ചു, യു.പിയിലും ബംഗാളിലും ഉവൈസി ഞങ്ങളെ വിജയിക്കാൻ സഹായിക്കും -സാക്ഷി മഹാരാജ്​

ലക്​നൗ: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങളെ വിജയിക്കാൻ എ.ഐ.എം.ഐ.എം നേതാവ്​ അസദുദ്ദീൻ ഉവൈസി സഹായിച്ചുവെന്ന്​ ബി.ജെ.പി എം.പി സാക്ഷി മഹാരാജ്​. ബിഹാറിലേതുപോലെ ഉത്തർ പ്രദേശിലും പശ്ചിമബംഗാളിലും ​ഉ​വൈസി സഹായിക്കുമെന്നും സാക്ഷി മഹാരാജ്​ പ്രസ്​താവിച്ചു.

''ദൈവം ഉവൈസിയെ കുടുതൽ കരുത്തനാക്ക​ട്ടെ. അദ്ദേഹം ഞങ്ങളെ ബിഹാറിൽ സഹായിച്ചു. ഉത്തർ പ്രദേശിലും പശ്ചിമ ബംഗാളിലും കുടി അദ്ദേഹം സഹായിക്കുമെന്നാണ്​ പ്രതീക്ഷ'' -സാക്ഷി മഹാരാജ്​ മാധ്യമങ്ങളോട്​ പ്രതികരിച്ചു.

ബിഹാർ​ തെരഞ്ഞെടുപ്പിൽ ഉവൈസി ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന്​ കോൺഗ്രസ്​, ആർ.ജെ.ഡി അടക്കമുള്ളവർ ആരോപിച്ചിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങളെ ഉവൈസി പുച്ഛിച്ചുതള്ളിയിരുന്നു. തങ്ങൾ രജിസ്റ്റർ ചെയ്​ത പാർട്ടിയാണെന്നും എവിടെയും മത്സരിക്കാൻ അവകാശമുണ്ടെന്നുമായിരുന്നു ഉവൈസിയുടെ മറുപടി. ഈ വർഷം നടക്കുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ഫു​ർ​ഫു​റ ശ​രീ​ഫ്​ പ്ര​സ്​​ഥാ​ന​ങ്ങ​ളു​ടെ മേ​ധാ​വി അ​ബ്ബാ​സ്​ സി​ദ്ദീ​ഖുമായി ഉവൈസി കൈകോർക്കാൻ സാധ്യതയുണ്ട്​്​. ഇത്​ തൃണമൂൽ കോൺഗ്രസിന്‍റെ മുസ്​ലിം വോട്ട്​ ബാങ്കിൽ വിള്ളൽ വീഴ്​ത്തുമെന്നാണ്​ കരുതപ്പെടുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.