ഉവൈസിയും ദിനകരനും സഖ്യത്തിൽ; എം.ഐ.എം മൂന്ന് സീറ്റിൽ മത്സരിക്കും

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം മൂന്നു സീറ്റുകളിൽ മത്സരിക്കും. വാണിയമ്പാടി, ശങ്കരപുരം, കൃഷ്ണഗിരി എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ നിർത്തുക.

ടി.ടി.വി ദിനകരന്‍റെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്‍റെ (എ.എം.എം.കെ) ഭാഗമായാണ് എ.ഐ.എം.ഐ.എം തമിഴ്നാട് തെരഞ്ഞെടുപ്പിൽ പരീക്ഷണം നടത്തുന്നത്. സംയുക്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മാർച്ച് 13ന് ചെന്നൈയിൽ മഹാസമ്മേളനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ടി.ടി.വി ദിനകരനും എം.ഐ.എം തമിഴ്നാടിന്‍റെ ചുമതലയുള്ള മുഹമ്മദ് റഹ്മത്തുള്ള തയ്യിബും സംസ്ഥാന അധ്യക്ഷൻ വക്കീൽ അഹമ്മദും തമ്മിലാണ് സഖ്യ ചർച്ചകൾ പൂർത്തിയാക്കിയത്.

Tags:    
News Summary - Owaisi's AIMIM to contest 3 seats in alliance with TTV Dhinakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.