ന്യൂഡൽഹി: മുസ്ലിംകൾക്കെതിരായി ബി.ജെ.പി എം.പി വിനയ് കത്യാറിെൻറ പ്രസ്താവനക്ക് മറുപടിയുമായി അസദുദ്ദീർ ഉവൈസി. കത്യാറിെൻറ പ്രസ്താവന കെടാൻ പോകുന്ന വിളക്കിെൻറ ആളിക്കത്തലായി കണ്ടാൽ മതി. അദ്ദേഹത്തിെൻറ രാജ്യസഭാ കാലാവധി അവസാനിക്കാൻ പോവുകയാണെന്നും ഉവൈസി പറഞ്ഞു.
ഇന്ത്യയിലെ മുസ്ലിംകൾ പാകിസ്താനിലേക്ക് പോകണമെന്ന് ബി.ജെ.പി എം.പി വിനയ് കത്യാർ പറഞ്ഞിരുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ അവർ രാജ്യം വിഭജിച്ചെന്നും അവർക്ക് അവരുടേതായ രാജ്യം നൽകിയിട്ടുണ്ടെന്നുമാണ് കത്യാർ മാധ്യമങ്ങളോട് പറഞ്ഞത്.
ഇന്ത്യ വിഭജനവുമായി ബന്ധപ്പെട്ട് തനിക്കൊന്നും ചെയ്യാനില്ല, വിഭജനവുമായി മുസ്ലിംങ്ങളെ ബന്ധപ്പെടുത്തുന്നതിൽ അർഥമില്ലെന്നും കൂടുതൽ സമഗ്രവും ശക്തവുമായ ഇന്ത്യയാണ് തെൻറ പ്രതീക്ഷയെന്നും ഉവൈസി പറഞ്ഞു.
പക്ഷെ, ഭരണത്തിലിരിക്കുന്നവരടക്കം രാജ്യത്തോടുള്ള മുസ്ലിങ്ങുളടെ സ്നേഹത്തെ ചോദ്യം ചെയ്യുകയാണ്. പുതിയ ഇന്ത്യയാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യമെങ്കിൽ ഇത്തരം ചോദ്യം െചയ്യപ്പെടലുകൾക്കെതിരായ നിയമം രാജ്യത്ത് കൊണ്ടുവരുകയാണ് വേണ്ടെതന്നും ഉവൈസി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.