സ്വന്തം വിദ്യാഭ്യാസ നയം: കർണാടക നടപടികൾ തുടങ്ങി

ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ എ​ല്ലാ​വ​ർ​ക്കും ഏ​ക​വ്യ​ക്തി നി​യ​മം​പോ​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ഒ​രൊ​റ്റ വി​ദ്യാ​ഭ്യാ​സ ന​യം എ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ന​ട​പ​ടി​ക​ൾ​ക്ക് ക​ർ​ണാ​ട​ക​യി​ൽ തി​രു​ത്ത്. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് (എ​ൻ.​ഇ.​പി) പ​ക​ര​മാ​യി സ്വ​ന്ത​മാ​യി സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ ന​യം (എ​സ്.​ഇ.​പി) രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ തു​ട​ങ്ങി.

എ​ൻ.​ഇ.​പി ക​ർ​ണാ​ട​ക​യി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തീ​രു​മാ​ന​മെ​ടു​ത്ത​താ​യും പ​ക​ര​മാ​യി വി​ദ​ഗ്ധ സം​ഘ​ത്തി​ന്റെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന് സ്വ​ന്ത​മാ​യി വി​ദ്യാ​ഭ്യാ​സ ന​യം (എ​സ്.​ഇ.​പി) ത​യാ​റാ​ക്കു​മെ​ന്നും മ​ന്ത്രി മ​ധു ബം​ഗാ​ര​പ്പ പ​റ​ഞ്ഞു. എ​ൻ.​ഇ.​പി ഏ​ക​പ​ക്ഷീ​യ​വും രാ​ജ്യ​ത്തി​ന്റെ വൈ​ജാ​ത്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ത്ത​തു​മാ​ണെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി രാ​മ​ലിം​ഗ​റെ​ഡ്ഡി​യും പ​റ​ഞ്ഞു.

എ​ൻ.​ഇ.​പി ന​ട​പ്പാ​ക്കി​ല്ലെ​ന്നും പ്രാ​ദേ​ശി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് സം​സ്ഥാ​നം സ്വ​ന്ത​മാ​യി ന​യം രൂ​പ​വ​ത്ക​രി​ക്കു​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ അ​റി​യി​ച്ചി​രു​ന്നു. എ​ൻ.​ഇ.​പി ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​നെ​തി​രാ​ണെ​ന്നും നി​ര​വ​ധി മ​ത​ങ്ങ​ളും സം​സ്കാ​ര​ങ്ങ​ളും ഭാ​ഷ​ക​ളു​മു​ള്ള രാ​ജ്യ​ത്തി​ന് ഉ​ചി​ത​മ​ല്ലെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ നി​ല​പാ​ട്. 2020ലാ​ണ് രാ​ജ്യ​ത്താ​ക​മാ​ന​മു​ള്ള വി​ദ്യാ​ഭ്യാ​സ മേ​ഖ​ല പി​ന്തു​ട​രേ​ണ്ട ച​ട്ട​ങ്ങ​ളു​ള്ള ഏ​ക​വി​ദ്യാ​ഭ്യാ​സ ന​യം (എ​ൻ.​ഇ.​പി) കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന​ത്.

2021 ആ​ഗ​സ്റ്റി​ൽ മു​ൻ ബി.​ജെ.​പി സ​ർ​ക്കാ​റാ​ണ് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ക​ർ​ണാ​ട​ക​യി​ൽ എ​ൻ.​ഇ.​പി ന​ട​പ്പാ​ക്കി​യ​ത്. തു​ട​ർ​ന്ന് മ​ധ്യ​പ്ര​ദേ​ശും ഉ​ത്ത​ർ​പ്ര​ദേ​ശും സ​മാ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. എ​ൻ.​ഇ.​പി​ക്ക് അ​നു​സ​രി​ച്ച് സം​സ്ഥാ​ന പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ട് രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ബി.​ജെ.​പി സ​ർ​ക്കാ​ർ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ മു​ട്ട​യും ഇ​റ​ച്ചി​യും വേ​​ണ്ടെ​ന്നും സ​സ്യാ​ഹാ​ര​മാ​ണ്​ വേ​ണ്ട​തെ​ന്നു​മ​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​യി​രു​ന്നു സ​മി​തി​യു​ടേ​ത്. മു​ട്ട​യും ഇ​റ​ച്ചി​യും ആ​രോ​ഗ്യം മോ​ശ​മാ​ക്കും, പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​രീ​തി​യാ​ണ്​ ന​ല്ല​ത്, ഇ​ത്​ വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണ​മാ​ണ് തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു സ​മി​തി​ നി​ർ​ദേ​ശ​ങ്ങ​ൾ.

വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന്​ യോ​ഗ ന​ല്ല​താ​ണ്, മൃ​ഗാ​ധി​ഷ്ഠി​ത ഭ​ക്ഷ​ണ​ത്തി​നു പ​ക​രം സ​സ്യാ​ധി​ഷ്ഠി​ത ആ​ഹാ​രം ശീ​ല​മാ​ക്ക​ണം തു​ട​ങ്ങി ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളി​ല്ലാ​ത്ത നി​ര​വ​ധി കാ​ര്യ​ങ്ങ​ളാ​ണ്​ സ​മി​തി റി​പ്പോ​ർ​ട്ടി​ലു​ള്ള​തെ​ന്നും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ അ​റി​യി​ച്ചി​രു​ന്നു. ഭാ​ഷാ​പ​ഠ​നം, വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​തി​നു​ള്ള ഭാ​ഷ, ഇ​ന്ത്യ​യെ കു​റി​ച്ചു​ള്ള അ​റി​വ്​ എ​ന്നി​വ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളും എ​തി​ർ​പ്പി​നി​ട​യാ​ക്കി​യി​രു​ന്നു.

അ​ഞ്ചാം ക്ലാ​സ്​ വ​രെ നി​ർ​ബ​ന്ധ​മാ​യും അ​ല്ലെ​ങ്കി​ൽ എ​ട്ടാം ക്ലാ​സും അ​തി​നും മു​ക​ളി​ലും​ വ​രെ​യു​ള്ള കു​ട്ടി​ക​ളെ മാ​തൃ​ഭാ​ഷ​യി​​ലോ പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലോ പ​ഠി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം പ​റ​യു​ന്ന​ത്. ശാ​സ്ത്രീ​യ അ​റി​വു​ക​ൾ​ക്കു​ പ​ക​രം കെ​ട്ടു​ക​ഥ​ക​ൾ അ​ട​ങ്ങി​യ പൗ​രാ​ണി​ക ഇ​ന്ത്യ​ൻ അ​റി​വു​ക​ൾ സ്​​കൂ​ളി​ൽ പ​ഠി​പ്പി​ക്കു​ക​യും സ​ത്യ​മെ​ന്ന്​ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​യി​രി​ക്കും എ​ൻ.​ഇ.​പി ന​ട​പ്പാ​ക്കി​യാ​ൽ സം​ജാ​ത​മാ​വു​ക​യെ​ന്നും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

Tags:    
News Summary - Own education policy: Karnataka steps in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.