ന്യൂഡൽഹി: ഹോട്ടലിലെത്തുന്നവർ പാർക്ക് ചെയ്ത വാഹനം അവിടെനിന്ന് മോഷണം പോവുകയേ ാ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ നഷ്ടപരിഹാരം നൽകാൻ ഹോട്ടൽ ഉടമസ്ഥർ ബാധ്യ സ്ഥരാണെന്ന് സുപ്രീംകോടതി. ഡൽഹിയിലെ താജ് മഹൽ ഹോട്ടലിനെതിരായ ഉത്തരവിലാണ് സു പ്രീംകോടതി ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസുമാരായ മോഹൻ എം. ശന്തനഗൗഡർ, അജയ് രസ്തോഗി എന്നിവരാണ് ശ്രദ്ധേയമായ ഉത്തരവ് പുറപ്പെടുവിച്ചത്.
1998ൽ താജ് ഹോട്ടലിൽ പാർക്ക് ചെയ്ത മാരുതി സെൻ കാർ മോഷണം പോയതിനെ തുടർന്ന് കാറിെൻറ ഉടമക്ക് 2.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹോട്ടൽ അധികൃതർ സുപ്രീംകോടതിയെ സമീപിച്ചു.
എന്നാൽ, ഉപഭോക്തൃ കമീഷെൻറ ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.
കാർ പാർക്ക് ചെയ്യാൻ ഹോട്ടൽ കാര്യമായ താൽപര്യമെടുത്ത സ്ഥിതിക്ക് അത് സുരക്ഷിതമായി സൂക്ഷിക്കാനും പാർക്കിങ് സ്ലിപ് കാണിച്ചാൽ വാഹനം ഏൽപിച്ച രീതിയിൽതന്നെ മടക്കിനൽകാനുമുള്ള ബാധ്യത ഹോട്ടലിനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.