ഓക്​സിജൻ ക്ഷാമം രോഗികളെ അറിയിച്ചു; യു.പിയിൽ ആശുപത്രിക്കെതിരെ കേസെടുത്ത്​ പൊലീസ്​, കോടതിയെ സമീപിക്കുമെന്ന്​ ആശുപത്രി

ലഖ്​നോ: ഓക്​സിജൻ ക്ഷാമത്തെ കുറിച്ച്​ രോഗികളെ അറിയിച്ചതിന്​ ഉത്തർ പ്രദേശിൽ ആശുപത്രിക്കെതിരെ കേസ്​. ഒരു മാസം മുമ്പ്​ യോഗി സർക്കാർ കോവിഡ്​ ചികിത്സ കേന്ദ്രമായി മാറ്റിയ സൺ ആശുപത്രിയിലാണ്​ സംഭവം. 45 ബെഡുള്ള ആശുപത്രിയിൽ മേയ്​ മൂന്നിന്​ 38 രോഗികൾ ഓക്​സിജൻ സഹായത്തോടെയായിരുന്നു. വ്യാഴാഴ്​ച 28 പേരുള്ളതിൽ 20 പേർക്കും ഓക്​സിജൻ നൽകേണ്ട സാഹചര്യമായിരുന്നു​െവന്നും പറയുന്നു. ആശുപത്രിയിൽ ഓക്​സിജൻ ലഭ്യത കുറഞ്ഞതേ​ാടെ ബന്ധുക്കളെ വിവരം അറിയിക്കുകയും രോഗികളെ കൊണ്ടുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടർന്നാണ്​ പൊലീസ്​ ​േക​സ്​ എടുത്തത്​.

ഓക്​സിജൻ ലഭ്യത അടിയന്തരമായി പരിഹരിക്കാതിരിക്കുന്നത്​ വംശഹത്യക്കു തുല്യമായ കുറ്റകൃത്യമാണെന്ന്​ കഴിഞ്ഞ ദിവസം അലഹബാദ്​ ഹൈക്കോടതി വ്യക്​തമാക്കിയിരുന്നു. ഇതിനു പിറ്റേന്നാണ്​ ആശുപത്രിക്കെതിരെ കേസ്​. പൊലീസ്​ നടപടിക്കെതിരെ അലഹബാദ്​ ഹൈക്കോടതിയെ സമീപിക്കുമെന്ന്​ ആശുപത്രി പ്രതിനിധി അഖിലേഷ്​ പാണ്ഡെ അറിയിച്ചു.

​അതേ സമയം, ആശുപത്രിയിൽ വേണ്ടത്ര അളവിൽ ഓക്​സിജൻ ഉണ്ടായിരുന്നതായി സബ്​ ഡിവിഷനൽ മജിസ്​ട്രേറ്റ്​ പ്രഫുൽ പ​േട്ടൽ അറിയിച്ചു. 

Tags:    
News Summary - Oxygen notice: Lucknow hospital slapped with FIR, says will move Allahabad HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.