ആന്ധ്രയില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ ഓക്സിജന്‍ വിതരണം നാളെ മുതല്‍

ചെന്നെ: കോവിഡ് രോഗികളെ സഹായിക്കാനായി മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ ആന്ധ്രയില്‍ ഓക്സിജന്‍ വിതരണം ആരംഭിക്കും.

ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് പുറമേ, ചിരഞ്ജീവി ചാരിറ്റബിള്‍ ട്രസ്റ്റ് രോഗികള്‍ക്ക് നിരവധി സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഓക്സിജന്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മകന്‍ റാം ചരണ്‍ മേല്‍നോട്ടം വഹിക്കും. ബുധനാഴ്ച ഓക്സിജന്‍ സിലിണ്ടറുകള്‍ അനന്തപുരിലെയും ഗുണ്ടൂരിലെയും മെഡിക്കല്‍ സെന്‍ററുകളില്‍ എത്തിച്ചിട്ടുണ്ട്. വ്യാഴാഴ്ച അവ ഖമ്മം, കരിംനഗര്‍ തുടങ്ങി അഞ്ച് ജില്ലകളിലെ ജനങ്ങള്‍ക്ക് ലഭിക്കും.

ചിരഞ്ജീവി ചാരിറ്റബിള്‍ ട്രസ്റ്റിന്‍്റെ ഒൗദ്യോഗിക ട്വിറ്ററില്‍ ചിരഞ്ജീവി ഇങ്ങനെ എഴുതി: "ദൗത്യം ആരംഭിക്കുന്നു. ജീവന്‍െറ രക്ഷയായ ഓക്സിജന്‍്റെ അഭാവം മൂലം മരണങ്ങള്‍ ഉണ്ടാകരുത്''.

കഴിഞ്ഞ വര്‍ഷമാണ് ചിരഞ്ജീവി കൊറോണ ക്രൈസിസ് ചാരിറ്റി സ്ഥാപിച്ചത്. അതിലൂടെ ദൈനംദിന വേതന തൊഴിലാളികളെ സഹായിച്ചു. ഫൗണ്ടേഷനിലൂടെ അദ്ധേഹം അരിയും മറ്റ് അവശ്യവസ്തുക്കളും നല്‍കുന്നു. ഏപ്രില്‍ മാസത്തില്‍ തെലുങ്ക് ചലചിത്ര പ്രവര്‍ത്തകര്‍ക്കും ഫിലീം ജേണലിസ്റ്റുകള്‍ക്കും സൗജന്യമായി വ്യാക്സിന്‍ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Oxygen supply in Andhra Pradesh under the leadership of megastar Chiranjeevi from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.