കശ്​മീരിൽ കേന്ദ്രത്തിന്​ അടിപതറുന്നു–ചിദംബരം

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാറിന് അടിപതറുന്നുവെന്നാണ് സമീപകാല സംഭവങ്ങൾ ഒാർമപ്പെടുത്തുന്നതെന്ന് മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. ശ്രീനഗറിൽ ഏഴു ശതമാനം സമ്മതിദായകർ പോലും വോട്ടു ചെയ്യാൻ എത്താതിരുന്നതും അനന്തനാഗ് ലോക്സഭ ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കേണ്ടി വന്നതും അടക്കമുള്ള സംഘർഷ സാഹചര്യങ്ങളെക്കുറിച്ച് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചിദംബരം.

കൂടുതൽ വിഷമകാലമാണ് കശ്മീരിൽ ഉണ്ടാകാനിരിക്കുന്നതെന്ന് ആശങ്കപ്പെടണം. കശ്മീർ ജനത മുന്നോട്ടുവെക്കുന്ന വിഷയങ്ങൾ പരിഗണിക്കുംവിധം അവരുമായി സമാധാനത്തി​െൻറയും സംഭാഷണത്തി​െൻറയും വഴിയിൽ ഇടപെടുകയല്ലാതെ പ്രശ്നപരിഹാരം സാധ്യമല്ല. പി.ഡി.പി-ബി.ജെ.പി സഖ്യസർക്കാർ ഉണ്ടായതാണ് സമീപകാല പ്രതിസന്ധിക്കും പ്രകോപനത്തിനും പ്രധാന കാരണം. ജനങ്ങളുമായി ഇടപെടുകയെന്ന പ്രധാന വിഷയം പി.ഡി.പി മറന്ന മട്ടാണ്. മുമ്പ് നൽകിയ വാഗ്ദാനത്തിലേക്ക് പി.ഡി.പി തിരിച്ചു പോവുകയും എല്ലാ വിഭാഗം ജനങ്ങളുടെയും അഭിലാഷത്തിനൊത്ത വിധം സമാധാന സംഭാഷണങ്ങൾ മുന്നോട്ടു നീക്കുകയും വേണം. അല്ലെങ്കിൽ പോളിങ് ഒാഫിസറെ ജനം പിന്തുടർന്ന് ഒാടിക്കുന്നതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കും. 

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെക്കുറിച്ച സംശയങ്ങൾ കേന്ദ്രസർക്കാറും തെരഞ്ഞെടുപ്പു കമീഷനും കണക്കിലെടുക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു. ബി.ജെ.പി അടക്കം എല്ലാ പാർട്ടികളും പലപ്പോഴായി വോട്ടുയന്ത്രത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. യു.പിയിലെ തെരഞ്ഞെടുപ്പു ഫലം കൃത്രിമമാണെന്ന് കോൺഗ്രസ് വാദിക്കുന്നില്ല. എന്നാൽ, വോട്ടുയന്ത്രത്തിൽ തിരിമറിയോ ഹാക്കിങ്ങോ നടക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. വോട്ടുയന്ത്രം അപ്പാടെ ഉപേക്ഷിക്കാൻ കഴിയില്ല. േവാട്ടർക്ക് വോട്ടുചീട്ട് നൽകാൻ കഴിയുന്ന വിവിപാറ്റ് ഘടിപ്പിച്ച യന്ത്രങ്ങൾ ഉപയോഗപ്പെടുത്തണം. അതു ഘടിപ്പിക്കാൻ സാവകാശം വേണം. അതുവരെ പകുതി വീതം പേപ്പർ ബാലറ്റും വിവിപാറ്റ് വോട്ടുയന്ത്രവും ഉപയോഗിക്കണം. 

നിരായുധനായി പിടികൂടിയ വിദേശിയെ വിചാരണ ചെയ്യാൻ പട്ടാള കോടതിക്ക് അധികാരമില്ലെന്ന അന്താരാഷ്ട്ര മര്യാദ വധശിക്ഷ വിധിക്കപ്പെട്ട കുൽഭൂഷൺ ജാദവി​െൻറ കാര്യത്തിൽ പാകിസ്താൻ പാലിച്ചിട്ടില്ലെന്നും ചിദംബരം പറഞ്ഞു. 

Tags:    
News Summary - p chidabaram statement on kasmir issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.