ന്യൂഡൽഹി: നോട്ട് നിരോധത്തെ പിന്തുണച്ച റിസർവ് ബാങ്ക് നടപടി നാണക്കേടുണ്ടാക്കുന്നതാണെന്ന് മുന്‍ കേന്ദ്രധന മന്ത്രി പി ചിദംബരം. നോട്ട് നിരോധത്തെ തുടര്‍ന്ന് പിന്‍വലിച്ച നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്‍റെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പി. ചിദംബരത്തിന്‍റെ പരിഹാസം.
പിന്‍വലിച്ച നോട്ടുകളില്‍ പതിനാറായിരം കോടി രൂപയാണ് തിരിച്ച് വന്നത്. എന്നാല്‍ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ ഇരുപത്തിയോരായിരം കോടി രൂപ ചെലവായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സാമ്പത്തിക വിദഗ്ധന് നോബല്‍ സമ്മാനം നല്‍കണമെന്നും ചിദംബരം പറഞ്ഞു. നോട്ട് നിരോധം കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതിയായിരുന്നോ എന്നും ചിദംബരം ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ നോട്ട് നിരോധം സാന്പത്തിക മേഖലയില്‍ അനുകൂല പ്രതിഫലനമാണ് ഉണ്ടാക്കിയെന്നായിരുന്നു അരുണ്‍ ജെയ്റ്റ്ലിയുടെ വാദം. നോട്ട് നിരോധത്തിന്‍റെ ലക്ഷ്യം കള്ളപ്പണം കണ്ടുകെട്ടുക മാത്രമായിരുന്നില്ലെന്ന് കേന്ദ്ര ധമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.നോട്ട് നിരോധം പ്രഖ്യാപിച്ച് ഒന്‍പത് മാസത്തിന് ശേഷം 99 ശതമാനം നോട്ടുകളും തിരിച്ചുവന്നുവെന്ന റിസര്‍വ് ബാങ്കിന്‍റെ കണക്കുകളാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്.
2016 നവംബര്‍ എട്ടിനാണ് ആയിരത്തിന്‍റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.