പാർലമെന്റ് അല്ല, ഭരണഘടനയാണ് പരമോന്നതം -ഉപരാഷ്ട്രപതിയെ തള്ളി ചിദംബരം

ന്യൂഡൽഹി: പാർലമെന്റാണ് ഏറ്റവും പ്രധാന​പ്പെട്ടതെന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ വാക്കുകളെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ഭരണഘടനയാണ് ഏറ്റവും പരമോന്നതമെന്നായിരുന്നു മുൻ കേന്ദ്രമന്ത്രി കൂടിയായ ചിദംബരത്തിന്റെ മറുപടി.

'' ബഹുമാനപ്പെട്ട രാജ്യസഭ ചെയർമാന്റെ ​പാർലമെന്റ് ആണ് ഏറ്റവും പ്രധാനപ്പെട്ടത് എന്ന പരാമർശം തെറ്റാണ്. ഭരണഘടനയാണ് ഏറ്റവും പ്രധാനം. ഭരണഘടന തത്വങ്ങൾക്കു നേരെയുള്ള ഭൂരിപക്ഷ ആക്രമണം തടയപ്പെടേണ്ടതാണ്''-എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്. അടിസ്ഥാന ഘടന സിദ്ധാന്തം ഏതെങ്കലും നിയമം ഭരണഘടന വിരുദ്ധമാണെന്ന് കണ്ടെത്തിയാൽ അത് തള്ളിക്കളയാൻ സുപ്രീംകോടതിക്ക് അടിസ്ഥാനപരമായ അധികാരം നൽകുന്നു.

ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്തുന്നതിന് നിയമനിർമ്മാണ സഭയെയോ എക്സിക്യൂട്ടീവിനെയോ ഇത് തടയുന്നു. ഒരു ഉദാഹരണം ഉദ്ധരിച്ച് ചിദംബരം പറഞ്ഞു, നിലവിലെ പാർലമെന്ററി സമ്പ്രദായത്തേക്കാൾ പാർലമെന്റിന്റെ ഭൂരിപക്ഷ വോട്ടുകൾ രാഷ്ട്രപതി ഭരണ സംവിധാനത്തിന് വേണ്ടിയുള്ള വോട്ടുകൾ സാധുവായി കണക്കാക്കാനാവില്ല.

“പാർലമെന്ററി സമ്പ്രദായത്തെ പ്രസിഡൻഷ്യൽ സമ്പ്രദായമാക്കി മാറ്റാൻ പാർലമെന്റ് ഭൂരിപക്ഷത്തോടെ വോട്ട് ചെയ്തുവെന്ന് കരുതുക. അല്ലെങ്കിൽ ഷെഡ്യൂൾ VIIലെ സ്റ്റേറ്റ് ലിസ്റ്റ് റദ്ദാക്കുകയും സംസ്ഥാനങ്ങളുടെ പ്രത്യേക നിയമനിർമ്മാണ അധികാരങ്ങൾ എടുത്തുകളയുകയും ചെയ്യുക. അത്തരം ഭേദഗതികൾ സാധുതയുള്ളതായിരിക്കുമോ? ചിദംബരം ചോദിച്ചു. ദേശീയ ജുഡീഷ്യൽ അപ്പോയിന്റ്‌മെന്റ് കമ്മീഷൻ നിയമം നിരസിക്കുന്നത് അടിസ്ഥാന ഘടനാ സിദ്ധാന്തത്തെ നിരാകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Tags:    
News Summary - P Chidambaram dismisses Vice President's remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.