ചിദംബരം 13വരെ ജുഡീഷ്യൽ കസ്​റ്റഡിയിൽ

ന്യൂഡൽഹി: ഐ.എൻ.എക്​സ്​ മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ ഡൽഹി കോടതി നവംബർ 13വരെ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടു. ചിദംബരത്തെ ഒരു ദിവസം കസ്​റ്റഡിയിൽ ചോദ്യംചെയ്യാൻ കിട്ടണമെന്ന എൻഫോഴ്സ്​​മ​െൻറ്​ ഡയറക്​ടറേറ്റ്​ അപേക്ഷ പ്രത്യേക ജഡ്​ജി അജയ്​ കുമാർ കുഹാർ തള്ളി.

ചിദംബരത്തിന്​ ആവശ്യമായ മരുന്നുകളും വെസ്​റ്റേൺ ശുചിമുറിയും സുരക്ഷയും പ്രത്യേക സെല്ലും അനുവദിക്കണമെന്ന്​ കോടതി തിഹാർ ജയിൽ അധികൃതർക്ക്​ നിർദേശം നൽകി. വീട്ടിൽനിന്നുള്ള ഭക്ഷണം ലഭ്യമാക്കാനും നിർദേശമുണ്ട്​.

Tags:    
News Summary - p chidambaram in judicial custody till 13th october -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.