ഐ.എൻ.എക്​സ്​ മീഡിയ കേസ്​: ചിദംബരത്തിൻെറ ജാമ്യഹരജി തള്ളി

ന്യൂഡൽഹി: ഐ.എൻ.എക്​സ്​ മീഡിയ കേസിൽ അറസ്​റ്റിലായി ജുഡീഷ്യൽ കസ്​റ്റഡിയിൽ കഴിയുന്ന മുൻ കേന്ദ്ര ധനകാര്യ മന്ത്രി പ ി.ചിദംബരത്തിൻെറ ജാമ്യഹരജി ഡൽഹി ഹൈകോടതി തള്ളി. ചിദംബരം വളരെ ഗുരുതരമായ കുറ്റകൃത്യത്തിൽ പ്രതിയാണെന്നും പുറത്തു വിട്ടാൽ അദ്ദേഹം വിദേശത്തേക്ക്​ കടന്നേക്കാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

2007-2008 കാലത്ത്​ ഐ.എൻ.എക്​സ്​ മീഡിയ ഗ്രൂപ്പ്​ സ്ഥാപകരായ പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും ചിദംബരത്തെ കണ്ടതിനും മകൻെറ വാണിജ്യ താത്​പര്യം മുൻനിർത്തി ചിദംബരം അവരെ സഹായിച്ചതിനും മതിയായ തെളിവുകൾ ഉണ്ടെന്നും തുഷാർ മേത്ത വാദിച്ചു.

40 ദിവസം മുമ്പാണ്​ ചിദംബര​ത്തെ ഡൽഹിയിലുള്ള അദ്ദേഹത്തിൻെറ വസതിയിൽ നിന്ന്​ സി.ബി.ഐ അറസ്​റ്റ്​ ചെയ്യുന്നത്​. കഴിഞ്ഞ 25 ദിവസമായി ചിദംബരം തിഹാർ ജയിലിലാണ്​.

ഇന്ദ്രാണിയും ഭർത്താവ്​ പീറ്റർ മുഖർജിയും തുടങ്ങിയതാണ്​ െഎ.എൻ.എക്​സ്​ മീഡിയ. വിദേശ നിക്ഷേപം സ്വീകരിക്കാൻ വിദേശ നിക്ഷേപ പ്രോത്​സാഹന ബോർഡിന്‍റെ സമ്മതപത്രം ലഭ്യമാക്കുന്നതിന് അന്ന്​ ധനമന്ത്രിയായിരുന്ന ചിദംബരം ഇന്ദ്രാണിയേയും പീറ്റർ മുഖർജിയേയും സഹായിച്ചുവെന്നാണ്​ കേസ്​.

Tags:    
News Summary - P Chidambaram’s bail plea rejected by Delhi High Court in CBI’s INX Media case -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.