മുത്തലാഖ്​ ബിൽ ബജറ്റ്​ സമ്മേളനത്തിൽ പാസാക്കണമെന്ന്​ നരേന്ദ്ര മോദി

ന്യൂഡൽഹി: ബജറ്റ്​ സമ്മേളനത്തിൽ മുത്തലാഖ്​ ബിൽ പാസാക്കാൻ കഴിഞ്ഞേക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിൽ പാസാക്കുന്നതിന്​ വിവിധ രാഷ്​ട്രീയ പാർട്ടി നേതാക്കളുടെ സഹകരണം മോദി ആവശ്യപ്പെട്ടു. സമ്മേളനത്തിന്​ മുമ്പായി പാർലമ​​െൻറിന്​ പുറത്ത്​ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു​ മോദി. 

കഴിഞ്ഞ പാർലമ​​െൻറ്​ സമ്മേളനത്തിൽ മുത്തലാഖ്​ ബിൽ പാസാക്കാനായില്ലെന്നും മുസ്ലിം സ്​ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ഇൗ നിയമം നമുക്ക്​ പാസ്സാക്കണമെന്നും മോദി പറഞ്ഞു. രാജ്യത്തി​​​െൻറ വളർച്ചക്ക്​ ഉൗർജ്ജം പകരുന്ന ബജറ്റായിരിക്കുമെന്നും ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കുന്ന സാഹചര്യമായതിനാൽ ഇൗ ബജറ്റ്​ സമ്മേളനം സുപ്രധാനമാണെന്നും മോദി കൂട്ടിച്ചേർത്തു. 

Tags:    
News Summary - P M Modi on triple thalaq - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.