മണിപ്പൂരിനെ കുറിച്ച് മോദി മിണ്ടിയത് 36 സെക്കൻഡ് മാത്രം; വിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: മണിപ്പൂരിൽ കലാപം നടന്ന് 80 ദിവസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ​മൗനം വെടിഞ്ഞതിൽ പ്രതികരണവുമായി കോൺഗ്രസ്. എട്ട് മിനിറ്റ് നീണ്ട മോദിയുടെ പ്രസംഗത്തിൽ 36 സെക്കൻഡ് മാത്രമാണ് അദ്ദേഹം മണിപ്പൂരിനെ കുറിച്ച് സംസാരിച്ചതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇതിനിടയിൽ ഛത്തീസ്ഗഢിനെക്കുറിച്ചും രാജസ്ഥാനെ കുറിച്ചും അദ്ദേഹം ചില പ്രതികരണം നടത്തിയെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ പറഞ്ഞു.

മണിപ്പൂരിൽ നിന്നുള്ള വിഡിയോ കണ്ടപ്പോൾ വേദനയുണ്ടായെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ, 140 കോടി ഇന്ത്യക്കാർക്കും അപമാനമുണ്ടാക്കുന്നതായിരുന്നു പുറത്തു വന്ന വിഡിയോ. 36 സെക്കൻഡ് മാത്രമാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്.

നിങ്ങൾ നേരത്തെ സംസാരിച്ചിരുന്നുവെങ്കിൽ 77 ദിവസം പഴക്കമുള്ള വിഡിയോ രാജ്യത്തിന് കാണേണ്ടി വരുമായിരുന്നില്ല. വിഡിയോ ഹൃദയത്തിൽ വേദനയും ദേഷ്യവുമുണ്ടാക്കിയെന്നാണ് നിങ്ങൾ പറഞ്ഞത്. നിങ്ങൾക്ക് വിവിധ ഏജൻസികളും പൊലീസുമുണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിനെ പുറത്താക്കാത്തതെന്നും കോൺഗ്രസ് വക്താവ് ചോദിച്ചു.

Tags:    
News Summary - Pained' PM Modi has 36 seconds for Manipur in which he mentions Rajasthan: Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.