ഹൈദരാബാദ് തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്) തരംഗം ആഞ്ഞുവീശിയ തെലങ്കാനയിൽ ഭര ണ തുടർച്ച ഉറപ്പാക്കി കെ. ചന്ദ്രശേഖര്‍ റാവു. കൊടുങ്കാറ്റിെൻറ വേഗതയിലാണ് ടി.ആർ.എസ ് സീറ്റുകൾ തൂത്തുവാരിയത്. എതിരാളികളെ അമ്പരപ്പിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷം. 119 അം ഗ നിയമസഭയിൽ ടി.ആർ.എസ് 87 സീറ്റുകൾ നേടി. കോൺഗ്രസിന് 21 സീറ്റുണ്ട്. ബി.ജെ.പി ഒറ്റ സീറ്റി ലേക്ക് ഒതുങ്ങി.
ചാർമിനാർ, ചന്ദ്രയാൻഗുട്ട, യകുത്പുര, മലാക്പേട്ട്, ബദർപുര തുട ങ്ങിയ സീറ്റുകളടക്കം ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീന് ഏഴു സീറ്റുകളുണ്ട്. ചന്ദ്രയാൻഗുട്ടയിൽ എം.െഎ.എം നേതാവ് അക്ബറുദ്ദീൻ ഉവൈസി അഞ്ചാം തവണയും വൻ ഭൂരിപക്ഷത്തിന് വിജയിച്ചു. ഹൈദരാബാദ് നഗരത്തിലെ 16 സീറ്റുകളും ടി.ആർ.എസും എം.െഎ.എമ്മും തൂത്തുവാരി. വോട്ടർമാർക്ക് എം.െഎ.എം പ്രസിഡൻറ് അസദുദ്ദീൻ ഉവൈസി നന്ദി പറഞ്ഞു. കഴിഞ്ഞ തവണ ഏട്ടു സീറ്റുണ്ടായ ഉവൈസിക്ക് ഇത്തവണ ഏഴു സീറ്റേയുള്ളൂ.
പുതിയ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയുടെ ജനക്ഷേമ, വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമായി തെരഞ്ഞെടുപ്പ് ഫലം. ചന്ദ്രശേഖര്‍ റാവു ഉയർത്തിപിടിച്ച തെലങ്കാന ‘ദേശീയത’യും ജനങ്ങളുടെ കൈയടി നേടി. 2014ൽ കോൺഗ്രസിന് 23 സീറ്റുകളുണ്ടായിരുന്നു.പിരിച്ചുവിട്ട സഭയിൽ അഞ്ചു സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിയാണ് ഒന്നിലേക്ക് ഒതുങ്ങിയത്. പാർട്ടി സംസ്ഥാന പ്രസിഡൻറ് കെ. ലക്ഷ്മണൻ മുഷീറാബാദിൽ പരാജയപ്പെട്ടതും പാർട്ടിക്ക് കനത്ത ആഘാതമായി. പ്രകോപന പ്രസംഗം കൊണ്ട് ബി.ജെ.പിയുടെ വിവാദ നേതാവായ രാജസിങ് മാത്രമാണ് ഗോശംഹൽ സീറ്റ് നിലനിർത്തിയത്.
മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ഗജ്വൽ മണ്ഡലത്തിൽ 51,514 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിെൻറ വന്തേരു പ്രതാപ ് റെഡ്ഡിയെ തോൽപിച്ചത്. സിര്‍സിലയില്‍ മകന് കെ.ടി. രാമറാവുവും വിജയിച്ചു. ഭരണകക്ഷിയായ ടി.ആർ.എസും കോൺഗ്രസ്, തെലുഗുദേശം പാർട്ടി (ടി.ഡി.പി), തെലങ്കാന ജനസമിതി (ടി.ജെ.എസ്), സി.പി.ഐ എന്നിവയുൾപ്പെട്ട ‘മഹാകൂടമി’ സഖ്യവും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ബി.ജെ.പി, ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ. എം), സി.പി.എം നേതൃത്വം നൽകിയ ബഹുജൻ ലെഫ്റ്റ് ഫ്രണ്ടും മത്സരിച്ചു.
തെലങ്കാനയുടെ പഴയ കമ്യൂണിസ്റ്റ് കോട്ടകളിൽ പോലും ഇടതുസഖ്യത്തിന് ഒരു സീറ്റും നേടാനായില്ല. വടക്കന്‍ തെലങ്കാന, തെക്കന്‍ തെലങ്കാന, ഹൈദരാബാദ് മേഖല ഉള്‍പ്പെടെ എല്ലായിടത്തും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ടി.ആര്.എസിെൻറ തകർപ്പൻ ജയം. ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ ൈഹദരാബാദിൽ വിജയിച്ചു. എട്ടു മണ്ഡലങ്ങളിൽ മത്സരിച്ച എ.ഐ.എം.ഐ.എം മറ്റു മണ്ഡലങ്ങളിൽ ടി.ആർ.എസിനു പിന്തുണ നൽകിയിരുന്നു. ഹൈദരാബാദിൽ ബുധനാഴ്ച ചേരുന്ന ടി.ആർ.എസ് നിയമസഭ കക്ഷി യോഗം നേതാവായി വീണ്ടും ചന്ദ്രശേഖർ റാവുവിനെ തെരെഞ്ഞടുക്കും. തുടർന്ന് ഗവർണർ നരസിംഹനെ കണ്ട് സർക്കാർ രൂപവത്കരിക്കാനുള്ള കത്ത് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.