പാ​കി​സ്​​താ​ൻ കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ ഭാ​ഗമെന്ന്​ ഇന്ത്യ യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ

യു​നൈ​റ്റ​ഡ്​ ​േന​ഷ​ൻ​സ്​: വീ​ടി​ന്​ തീ​യി​ടു​ന്ന ആ​ളെ​പ്പോ​ലെ​യാ​ണ്​​ പാ​കി​സ്​​താ​നെ​ന്നും എ​ന്നാ​ൽ തീ ​അ​ണ​ക്കു​ന്ന​വ​രാ​യി അ​വ​ർ വേ​ഷം​കെ​ട്ടു​ക​യാ​ണെ​ന്നും ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ൽ ഇ​ന്ത്യ. ഭീ​ക​ര​വാ​ദി​ക​ൾ​ക്ക്​ സ​ഹാ​യം ന​ൽ​കു​ന്ന പാ​കി​സ്​​താ​െൻറ ന​ട​പ​ടി​ക​ൾ മൂ​ലം ലോ​ക​മാ​ക​മാ​നം പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ ഇ​ന്ത്യ​ൻ ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി സ്​​നേ​ഹ ദു​ബെ ആ​ഞ്ഞ​ടി​ച്ചു.

ക​ശ്​​മീ​ർ പ്ര​ശ്​​നം ഉ​ന്ന​യി​ച്ച്​ പാ​ക്​​പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ യു.​എ​ന്നി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നാ​ണ്​ ഇ​ന്ത്യ രൂ​ക്ഷ​മ​റു​പ​ടി ന​ൽ​കി​യ​ത്. 'ഭീ​ക​ര​ത​യു​ടെ ഇ​ര​യാ​ണ്​ പാ​കി​സ്​​താ​ൻ' എ​ന്ന്​ പ​റ​യു​ന്ന​ത്​ ഞ​ങ്ങ​ൾ കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ സ്വ​ന്തം വീ​ടി​ന്​ തീ ​വെ​ക്കു​ന്ന ആ​ളെ​പ്പോ​ലെ​യാ​ണ്​ ആ ​രാ​ജ്യം. എ​ന്നാ​ൽ തീ ​അ​ണ​ക്കു​ന്ന ആ​ളാ​ണ്​ ത​ങ്ങ​ളെ​ന്ന്​ അ​വ​ർ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്യു​ന്നു. ഭീ​ക​ര​ത​യെ ന​ട്ടു​വ​ള​ർ​ത്തു​ക​യാ​ണ്​ പാ​കി​സ്​​താ​ൻ. മേ​ഖ​ല​യും ലോ​കം ത​ന്നെ​യും അ​വ​രു​ടെ ന​യ​ങ്ങ​ൾ മൂ​ലം ഭീ​ക​ര​ത​യു​ടെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യാ​ണ്. പാ​കി​സ്​​താ​നി​ൽ ന​ട​ക്കു​ന്ന വ​ർ​ഗീ​യ​ആ​ക്ര​മ​ണ​ങ്ങ​ളെ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ട്​ മ​റ​യി​ടു​ക​യാ​ണ്​ പാ​കി​സ്​​താ​ൻ.

ജ​മ്മു-​ക​ശ്​​മീ​രും ല​ഡാ​ക്കും ഇ​ന്ത്യ​യു​ടെ ഭാ​ഗം ത​​ന്നെ​യാ​ണ്. അ​ത്​ എ​പ്പോ​ഴും അ​ങ്ങ​നെ തു​ട​രു​ക​യും ചെ​യ്യും. പാ​കി​സ്​​താ​ൻ അ​ന്യാ​യ​മാ​യി കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ അ​ട​ക്ക​മാ​ണി​ത്. അ​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ ഉ​ട​ൻ പാ​കി​സ്​​താ​ൻ ഒ​ഴി​യ​ണം. പാ​കി​സ്​​താ​നി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്​​ന​ങ്ങ​ൾ, സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ മോ​ശം ജീ​വി​ത​സാ​ഹ​ച​ര്യം തു​ട​ങ്ങി​യ​വ​യി​ൽ നി​ന്ന്​ ശ്ര​ദ്ധ തി​രി​ക്കു​ക​യാ​ണ്​ പാ​ക്​ ല​ക്ഷ്യം -അ​വ​ർ പ​റ​ഞ്ഞു.

അഫ്​ഗാൻ മണ്ണ്​ ഭീകരതക്ക്​ ഉപയോഗിക്കപ്പെടരുത്

വാ​ഷി​ങ്​​ട​ൺ: അ​ഫ്​​ഗാ​നി​സ്​​താ​െൻറ മ​ണ്ണ്​ മ​റ്റു​ രാ​ജ്യ​ങ്ങ​ളെ ആ​ക്ര​മി​ക്കാ​നോ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ ഭീ​ക​ര​ർ​ക്ക്​ അ​ഭ​യം ന​ൽ​കാ​നോ പ​രി​ശീ​ല​നം ന​ൽ​കാ​നോ ഉ​പ​യോ​ഗി​ക്ക​പ്പെ​ട​രു​തെ​ന്ന്​ താ​ലി​ബാ​നോ​ട്​ ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ആ​വ​ശ്യ​പ്പെ​ട്ടു. സ്​​ത്രീ​ക​ൾ, കു​ട്ടി​ക​ൾ, ന്യൂ​ന​പ​ക്ഷം തു​ട​ങ്ങി എ​ല്ലാ അ​ഫ്​​ഗാ​നി​ക​ളു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത താ​ലി​ബാ​ൻ മു​റു​കെ​പ്പി​ടി​ക്ക​ണം. വൈ​റ്റ്​​ഹൗ​സി​ൽ വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി-​യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​ൻ ആ​ദ്യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക്ക്​ ശേ​ഷ​മാ​യി​രു​ന്നു ഇ​രു​നേ​താ​ക്ക​ളു​ടെ​യും സം​യു​ക്ത പ്ര​സ്​​താ​വ​ന. സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ വി​വി​ധ ഏ​ജ​ൻ​സി​ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യും എ​ളു​പ്പ​ത്തി​ലും രാ​ജ്യ​േ​ത്ത​ക്ക്​ എ​ത്തു​ന്ന​തി​ന്​ താ​ലി​ബാ​ൻ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - 'Pak has history of supporting terrorists', India slams Imran Khan in its Right of Reply at UNGA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.