അതിർത്തിയിൽ പാക് വെടിനിർത്തൽ ലംഘനം

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഞായറാഴ്ച പുലർച്ചെ 6.15ഓടെയാണ് ബാലാകോട്ട് സെക്ടറിൽ പ്രകോപനമൊന്നുമില്ലാതെ വെടിവെപ്പുണ്ടായതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

വെടിവെപ്പും മോർട്ടാർ ഷെല്ലിങ്ങും ഉണ്ടായി. തക്കതായ മറുപടി ഇന്ത്യൻ സൈന്യം നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ശനിയാഴ്ചയും പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചിരുന്നു. രജൗരി ജില്ലയിലെ നോഷെറ മേഖലയിലാണ് വെടിവെപ്പുണ്ടായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.