ഷോപിയാൻ: ജമ്മുകശ്മീരിലെ അതിർത്തിയിൽ പാക് സൈനികർ കരാർ ലംഘിച്ച് വെടിവെപ്പ് തുടരുന്നു. നിയന്ത്രണ രേഖയിൽ വ ിവിധയിടങ്ങളിൽ മോർട്ടർ ആക്രമണങ്ങളാണ് നടക്കുന്നത്. അഖ്നൂർ സെക്ടറിൽ പാകിസ്താെൻറ ഷെല്ലാക്രമണത്തിൽ അഞ്ച ് സൈനികർക്ക് പരിക്കേറ്റു.
പ്രദേശവാസികെള മനുഷ്യ കവചമാക്കിയാണ് പാക് ൈസന്യത്തിെൻറ ആക്രമണമെന്ന് ഇന ്ത്യ ആരോപിക്കുന്നു. പ്രദേശത്തെ വീടുകളിൽ നിന്നാണ് മോർട്ടാർ ആക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും നടക്കുന്നത്. എന്നാൽ പ്രദേശവാസികളിൽ നിന്ന് അകലെയുള്ള പാക് പോസ്റ്റുകളാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്നും ൈസനിക വക്താവ് പറഞ്ഞു. തിരിച്ചടിച്ച ഇന്ത്യ പാകിസ്താെൻറ അഞ്ച് സൈനിക പോസ്റ്റുകൾ തകർത്തുവെന്ന് ൈസന്യം അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് പാക് സൈന്യം ആക്രമണം തുടങ്ങിയത്. രജൗരി, പൂഞ്ച് ജില്ലകളിലായി 15 പ്രദേശങ്ങളെ ലക്ഷ്യം വെച്ചാണ് പാകിസ്താെൻറ ആക്രമണം നടക്കുന്നത്. പൂഞ്ചിലെ കൃഷ്ണ ഗാട്ടി, ബാലാക്കോെട്ട, മാൻകോെട്ട, താർക്കണ്ടി, രജൗരിയിലെ കലാൽ, ബാബ ഖോരി, കൽസിയാൻ, ലാം, ജൻഗർ എന്നിവിടങ്ങളിലാണ് ആക്രമണം നടക്കുന്നത്. ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങളിലെ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്.
അതേസമയം, ഷോപിയാനിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ഷോപിയാനിലെ മെമൻഡർ മേഖലയിലാണ് ഇന്നലെ വൈകീട്ട് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.