തിരിച്ചടിയിൽ നിന്ന്​ പാകിസ്​താൻ പാഠം പഠിക്കണം -എ.കെ ആൻറണി

ന്യൂഡൽഹി: ഇന്ത്യ നൽകിയ തിരിച്ചടിയിൽ നിന്ന്​ പാകിസ്​താൻ പാഠം പഠിക്കണമെന്ന്​ എ.കെ ആൻറണി. പാക്​ സൈന്യത്തിന്​ ഇന് ത്യയുടെ ശക്​തിയെ നേരിടാൻ ഒരിക്കലും സാധ്യമല്ലെന്നും ആൻറണി പറഞ്ഞു. ഇന്ത്യൻ സൈന്യം പാക്​ തീവ്രവാദ കേന്ദ്രങ്ങൾ തകർത്ത പശ്​ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുമായി ഏറ്റുമുട്ടിയപ്പോഴെല്ലാം പരാജയം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന്​ പാകിസ്​താൻ ഒാർക്കണമെന്നും ആൻറണി കൂട്ടിച്ചേർത്തു. പാക്​ മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദി താവളങ്ങൾ ഇല്ലാതാക്കിയില്ലെങ്കിൽ ഇതിനേക്കാൾ വലുത്​ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകി.

ഇന്ന്​ പുലർച്ചെയായിരുന്നു മിറാഷ്​ വിമാനങ്ങളുപയോഗിച്ച്​ ഇന്ത്യ പാക്​ അധീന കശ്​മീരിലെ തീവ്രവാദ കേന്ദ്രങ്ങളെ ആക്രമിച്ചത്​.

Tags:    
News Summary - Pak Should Learn a Lesson - AK Antony - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.